ദിലീപിന് കാര്യങ്ങൾ വളരെ ഈസിയാണ്...!! അപ്പുണ്ണി ഒളിച്ചിരിക്കുന്നത് പോലും ദിലീപേട്ടന് വേണ്ടി..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജിനും പങ്കുണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചുകഴിഞ്ഞു. എന്നാല്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. അപ്പുണ്ണി ഒളിവിലാണെന്നും സംസ്ഥാനം വിട്ടുവെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്. അതേസമയം അപ്പുണ്ണിയെ പോലീസ് പൊക്കുന്നതിന് മുന്‍പ് ജാമ്യം നേടി പുറത്തിറങ്ങാനാണ് ദിലീപ് ശ്രമം നടത്തുന്നത് എന്നാണറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എല്ലാം അറിയുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്താൽ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ദിലീപിന്റെ ഉദ്ദേശം ഇതാണത്രേ.

ദിലീപിന് മുൻപും പൾസർ സുനിക്ക് റേപ്പ് ക്വട്ടേഷൻ..!! ഇര യുവനടി..! ക്വട്ടേഷൻ കൊടുത്തത് ആ പ്രമുഖൻ !!

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

ദിലീപിന് ജാമ്യമില്ല

ദിലീപിന് ജാമ്യമില്ല

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപ് അറസ്റ്റിലായിട്ട് ഒരാഴ്ചയാകുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ദിലീപിന് കോടതി ജാമ്യം നല്‍കിയില്ല. വരുന്ന 25ാം തിയ്യതി വരെ നടന്‍ റിമാന്‍ഡിലാണ്.

വേഗം ജാമ്യം വേണം

വേഗം ജാമ്യം വേണം

ആലുവ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയേയും വേണ്ടി വന്നാല്‍ സുപ്രീം കോടതിയെ തന്നെയും സമീപിക്കാന്‍ ഒരുങ്ങുകയാണ്. അപ്പുണ്ണി പിടിയിലാവും മുന്‍പ് ജാമ്യം നേടുകയാണത്രേ ലക്ഷ്യം.

ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ

ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ

ദിലീപിനൊപ്പം ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചു കഴിഞ്ഞു.

സുനിയുമായി അടുത്ത ബന്ധം

സുനിയുമായി അടുത്ത ബന്ധം

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അപ്പുണ്ണി പലതവണ ബന്ധപ്പെട്ടിരുന്നു. മാത്രമല്ല ഏപ്രില്‍ 14ന് ഏലൂരില്‍ വെച്ച് ഇരുവരും പരസ്പരം കാണുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പുണ്ണി ഇടനിലക്കാരൻ

അപ്പുണ്ണി ഇടനിലക്കാരൻ

കേസൊതുക്കാന്‍ പള്‍സര്‍ സുനിയുമായി ദിലീപ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പള്‍സര്‍ സുനിക്കും ദിലീപിനും മധ്യേ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അപ്പുണ്ണിയാണ് എന്നാണ് പോലീസ് പറയുന്നത്.

മൊഴികളിൽ വൈരുദ്ധ്യം

മൊഴികളിൽ വൈരുദ്ധ്യം

കേസില്‍ ദിലീപിനൊപ്പം അപ്പുണ്ണിയേയും പ്രതി ചേര്‍ക്കുമെന്ന് നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഒപ്പം പോലീസ് അപ്പുണ്ണിയേയും ചോദ്യം ചെയ്തിരുന്നു. മൂവരുടേയും മൊഴികളില്‍ വൈരുദ്ധ്യവും കണ്ടെത്തി.

അപ്പുണ്ണി ഒളിവിൽ

അപ്പുണ്ണി ഒളിവിൽ

പിന്നീട് അപ്പുണ്ണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല. അപ്പുണ്ണി ഒളിവിലാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സംസ്ഥാനം വിട്ടുവെന്നും സൂചനയുണ്ട്.

ഫോണുകൾ ഓഫ്

ഫോണുകൾ ഓഫ്

അപ്പുണ്ണി ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അപ്പുണ്ണിക്ക് വേണ്ടി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

തിരച്ചിൽ വ്യാപകം

തിരച്ചിൽ വ്യാപകം

സംസ്ഥാനത്തിന് അകത്തും പുറത്തും അപ്പുണ്ണിക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്. അപ്പുണ്ണിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

കാവ്യയെ ചോദ്യം ചെയ്തേക്കും

കാവ്യയെ ചോദ്യം ചെയ്തേക്കും

അതിനിടെ നാദിര്‍ഷയെ ഇന്ന് പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരമുണ്ട്. കാവ്യാ മാധവനേയും ചോദ്യം ചെയ്‌തേക്കും. പോലീസ് ക്ലബ്ബിലെത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചതിനാല്‍ വീട്ടിലെത്തിയാവും പോലീസിന്റെ ചോദ്യം ചെയ്യലെന്നാണ് സൂചന.

English summary
Police in search of Dileep's manager Appunni.
Please Wait while comments are loading...