സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന... പോലീസ് ഞെട്ടി, 40 ഡ്രൈവര്‍മാര്‍ പിടിയില്‍
സംസ്ഥാനത്ത് നാലു ജില്ലകളിലാണ് പോലീസ് പരിശോധന നടത്തിയത്
കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. നാലു ജില്ലകളിലെ സ്‌കൂള്‍ ബസുകളിലാണ് ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാറെന്ന പേരില്‍ പോലീസ് പരിശോധന നടത്തിയത്. ഐജി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായിരുന്നു ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍.

പ്രത്യേകം സ്‌ക്വാഡുകളായി തിരിഞ്ഞ് രാവിലെ എഴു മണി മുതലാണ് പോലീസ് സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 40 സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് എറണാകുളം ജില്ലയില്‍ നിന്നാണ്. 90 സ്‌കൂള്‍ വാഹനങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റിയതായും പരിശോധനയില്‍ കണ്ടെത്തി.

മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നു പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ ഇവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തുകയും ചെയ്യും.












Click it and Unblock the Notifications