റെയിൻ കോട്ടില്ലേ?പണി പാളും! മഴയത്ത് ബൈക്കിൽ പറക്കുന്നവരെ പിടികൂടാൻ പോലീസ്....മഴയാത്ര ഇനി വേണ്ട...
മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെയാണ് മഴ കൊണ്ട് ബൈക്കിൽ പറക്കുന്നവരെ പിടികൂടാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട്: മഴ നനഞ്ഞ് ബൈക്കിൽ പറക്കുന്നവർ കരുതിയിരിക്കുക, നിങ്ങളെ പിടികൂടാൻ പോലീസ് പിന്നാലെയുണ്ട്. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെയാണ് മഴ കൊണ്ട് ബൈക്കിൽ പറക്കുന്നവരെ പിടികൂടാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മഴ നനയാതിരിക്കാൻ അമിത വേഗതയിൽ സഞ്ചരിക്കുന്ന ബൈക്കുകാർക്കു മേൽ പോലീസിന്റെ പിടിവീഴും. മഴയിൽ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ഇരുചക്രവാഹനക്കാർ അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് പോലീസ് പരിശോധന കർശനമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിലുള്ള അഞ്ച് അപകടങ്ങളാണ് നഗരത്തിലുണ്ടായത്.

ചാറ്റൽ മഴ പെയ്യുമ്പോളും അമിത വേഗത്തിൽ വാഹനമോടിച്ച് സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാർ അപകടമുണ്ടാക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനാൽ മഴ പെയ്യുമ്പോൾ ഇരുചക്ര വാഹനയാത്രക്കാർ നിർബന്ധമായും റെയിൻ കോട്ട് ധരിച്ച് വാഹനമോടിക്കണമെന്നും, കോട്ട് ഇല്ലെങ്കിൽ വാഹനം നിർത്തി മഴ മാറിയതിന് ശേഷം യാത്ര തുടരണമെന്നുമാണ് പോലീസിന്റെ നിർദേശം.
മഴ കൊള്ളാതിരിക്കാൻ ഒരിക്കലും കുട നിവർത്തി ബൈക്കിൽ സഞ്ചരിക്കരുതെന്നും പോലീസ് അറിയിച്ചു. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. കൂടാതെ മഴക്കാലത്ത് ഇരുചക്രവാഹനങ്ങളുടെ ബ്രേക്ക്, ടയർ എന്നിവയുടെ കാര്യക്ഷമത പരിശോധിക്കണമെന്നും പോലീസിന്റെ നിർദേശമുണ്ട്.












Click it and Unblock the Notifications