ഹിമ ശങ്കര്‍ ശീമാട്ടിക്ക് പോലീസിന്റെ അപമാനം
കൊല്ലം: നാടക പ്രവര്‍ത്തക ഹിമ ശങ്കര്‍ ശീമാട്ടിയേയും സുഹൃത്തിനേയും പോലീസിലെ 'സദാചാരപോലീസുകാര്‍' അപമാനിച്ചു. രാത്രി നാടക ക്യാമ്പിലേക്ക് ബൈക്കില്‍ പോകവെ കൊല്ലത്ത് വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തു.
ഹിമ ശങ്കര്‍ ശീമാട്ടിയും സുഹൃത്ത് ശ്രീറാം രമേശുമാണ് പോലീസിന്റെ സദാചാര വേട്ടയില്‍ പെട്ടുപോയത്. ശ്രീറാമും നാടക പ്രവര്‍ത്തകനാണ്. രാത്രി തന്നെ ശ്രീറാമിന്റെ വീട്ടുകാര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും രണ്ട് പേരേയും വിട്ടയക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല.

രണ്ട് തവണയാണത്രെ രാത്രിയില്‍ പോലീസ് പരിശോധനയുണ്ടായത്. ആദ്യത്തെ തവണ പോലീസുകാരില്‍ നിന്ന് വളരെ മോശം സമീപനമാണ് ഉണ്ടായതെന്നാണ് ഹിമ പറയുന്നത്. പിന്നീട് ചിന്നക്കടയിലെത്തിയപ്പോഴാണ് രണ്ട് പേരേയും പിടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പോലീസ് സ്റ്റേഷനില്‍ വച്ച് സുഹൃത്തിനോട് സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ഹിമ പറയുന്നു. രാവിലെ എസ്ഐ എത്തിയപ്പോള്‍ കേസെടുക്കാതെ രണ്ട് പേരേയും വിട്ടയക്കുകയും ചെയ്തു. എങ്കില്‍ പിന്നെ എന്തിനാണ് സ്റ്റേഷനില്‍ കൊണ്ടുപോയതെന്നാണ് ഹിമ ഉന്നയിക്കുന്ന ചോദ്യം.
രൂപേഷ് പോളിന്റെ സിനിമക്കുവേണ്ടി ഹിമ ശങ്കര്‍ പോസ് ചെയ്ത ചിത്രം അടുത്തിടെയാണ് വലിയ വിവാദം സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയകളിലും ഹിമയെ സദാചാര പോലീസുകാര്‍ ആക്രമിച്ചിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications