വീട്ടുകാർ അറിയാതെ കാമുകനൊപ്പം ദുബായ് യാത്ര, വെറും യാത്രയല്ലെന്ന് പോലീസ്! ഇന്റലിജൻസ് അന്വേഷണം തുടങ്ങി
കാമുകനോടൊപ്പം രണ്ടുവട്ടം ദുബായിൽ പോയത് മാതാപിതാക്കൾ അറിയാതിരിക്കാനാണ് അനു പാസ്പോർട്ടിൽ കൃത്രിമം കാണിച്ചത്.
കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ചതിന് കൊച്ചിയിൽ പിടിയിലായ യുവതിയെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും വിശദമായി അന്വേഷിക്കുന്നു. ന്യൂയോർക്കിൽ പോകാനെത്തിയ കടുത്തുരുത്തി സ്വദേശിനി അനുവിനെയാണ് കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
തന്റെ കാമുകനോടൊപ്പം രണ്ടുവട്ടം ദുബായിൽ പോയത് മാതാപിതാക്കൾ അറിയാതിരിക്കാനാണ് അനു പാസ്പോർട്ടിൽ കൃത്രിമം കാണിച്ചത്. പാസ്പോർട്ടിലെ രണ്ട് പേജുകൾ കീറിക്കളഞ്ഞശേഷം വ്യാജ പേജുകൾ പതിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവം അതീവ ഗൗരവകരമാണെന്നാണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. അനുവിന്റെ കാമുകനെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.

നെടുമ്പാശേരിയിൽ...
ശനിയാഴ്ച എത്തിഹാദ് വിമാനത്തിൽ ന്യൂയോർക്കിൽ പോകാനെത്തിയ അനുവിനെയാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.

കൃത്രിമം...
പാസ്പോർട്ടിലെ രണ്ട് പേജുകൾ കീറിക്കളഞ്ഞ ശേഷം വ്യാജ പേജുകൾ പതിപ്പിച്ചതിനാണ് എമിഗ്രേഷൻ വിഭാഗം കടുത്തുരുത്തി സ്വദേശിനി അനുവിനെ പിടികൂടിയത്.

രഹസ്യാന്വേഷണ വിഭാഗം..
യുവതിയെ പിന്നീട് നെടുമ്പാശേരി പോലീസിന് കൈമാറി. തുടർന്നാണ് സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. യുവതിയെക്കുറിച്ചും കാമുകനെക്കുറിച്ചുമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്.

എല്ലാം പറഞ്ഞു...
നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കാമുകനൊപ്പം ദുബായിൽ പോയത് മാതാപിതാക്കൾ അറിയാതിരിക്കാനാണ് പാസ്പോർട്ടിൽ കൃത്രിമം കാണിച്ചതെന്ന് അനു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

രണ്ടു വട്ടം...
മംഗലാപുരത്ത് ബിരുദ പഠനത്തിനിടെ പരിചയപ്പെട്ട യുവാവാണ് അനുവിന്റെ കാമുകൻ. ഇയാളോടൊപ്പം വീട്ടുകാരറിയാതെ രണ്ടുതവണയാണ് അനു ദുബായ് സന്ദർശിച്ചത്.

ന്യൂയോർക്കിൽ...
കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ അനുവിന്റെ മാതാപിതാക്കൾ വർഷങ്ങളായി ന്യൂയോർക്കിലാണ് താമസിക്കുന്നത്.

വിശദമായ അന്വേഷണം...
അനുവിന്റെ കാമുകനെക്കുറിച്ചും, അനു ദുബായിൽ എന്തിനു പോയെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പ്രധാനമായും അന്വേഷിക്കുന്നത്. മംഗലാപുരം, കോട്ടയം ഭാഗങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications