Get Updates
Get notified of breaking news, exclusive insights, and must-see stories!

" കൊല്ലാനും മടിയില്ലാത്ത ആ കുറുവ സംഘങ്ങൾ"; നിങ്ങൾ ഒന്ന് സൂക്ഷിച്ചേക്കണെ...

" കൊല്ലാനും മടിയില്ലാത്ത ആ കുറുവ സംഘങ്ങൾ"; നിങ്ങൾ ഒന്ന് സൂക്ഷിച്ചേക്കണെ...

തിരുവനന്തപുരം: കുറുവ സംഘത്തിലെ മോഷ്ടാക്കളെ പറ്റി കേൾക്കാത്ത കേരളക്കാർ അപൂർവ്വമാണ്... രണ്ടു മാസമായി കേരളത്തിന്റെ ഉറക്കം കെടുത്തുന്ന പേരാണ് ഈ കുറുവ സംഘം എന്നത്... പൊലീസ് പുതിയ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഏറ്റവും വിലപ്പെട്ട ചില വിവരങ്ങൾ ആണ് ഈ സംഘത്തെക്കുറിച്ച് പുറത്ത് വരുന്നത്... കുറുവ സംഘത്തിലെ മോഷ്ടാക്കൾക്ക് കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥിരം ഇടത്താവളങ്ങളും സഹായികളും ഉണ്ടെന്നാണ് പൊലീസ് ഇന്റലിജൻസ് പുറത്ത് വിടുന്നത്....

വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി മോഷ്ടിച്ചു മുങ്ങുന്നതാണ് കുറുവാ കള്ളൻമാരുടെ ശീലം... മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നാൽ ആക്രമത്തിനും ഇവർ മുതിരും... കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ മാത്രമല്ല, മലബാർ മേഖലയിലെ ഉൾ ഗ്രാമങ്ങളിൽ വരെ നടന്ന മോഷണത്തിൽ കുറുവ സംഘത്തിന് പങ്ക് ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്... ഇതിൽ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി മൂന്നംഗ സംഘം മോഷണം നടത്തിയതിന്റെ പേരിൽ പൊലീസിന്റെ പിടിയിൽ ആയിരുന്നു... സംഘത്തിന് കേരളത്തിലെ പല ഗ്രാമങ്ങളിലും സഹായികളുണ്ടെന്നും പൊലീസ് കണ്ടെത്തി.

1

അർധരാത്രിയിൽ കേരളത്തിന്റെ വീട്ട് വാതിക്കൽ തകർത്തും വീട്ടുകാരെ ആക്രമിച്ചും സംഘം കവർച്ച നടത്തുന്ന കഥകൾ കേട്ട് മലയാളികൾ പരിഭ്രാന്തരാണ്. എന്നാൽ, പഴയ തിരുട്ടുഗ്രാമത്തിലെ അംഗങ്ങൾ തന്നെയാണ് കുറുവാ സംഘത്തിലെ കണികൾ. തിരുട്ടുഗ്രാമങ്ങൾ എന്ന പേരിൽ തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിൽ നിന്നുള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് വിവരം. എന്നിരുന്നാലും സംഘത്തിൽ ഉളളവർ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടുഗ്രാമം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിയ്ക്കടുത്ത റാംജിനഗർ എന്നാണ്.

2

അതേസമയം, ആന്ധ്രപ്രദേശിലെ കുറുവ സമുദായത്തിൽ നിന്നുള്ളവരായിരുന്നു ഈ ഗ്രാമത്തിലെ മോഷ്ടാക്കൾ. റാംജിനഗറിന് പിന്നാലെ ശിവഗംഗ, പനവടലിഛത്രം, മധുരയ്ക്കടുത്ത ചില ഗ്രാമങ്ങൾ തുടങ്ങിയവയും മോഷണ സംഘത്തിന്റെ പട്ടികയിലേക്ക് വന്നു. തിരുട്ടുഗ്രാമമെന്ന നാണക്കേട് ഭയന്നു പനവടലിഛത്രത്തിലെ പുതുയ തലമുറ ഇനി മോഷണം നടത്തില്ലെന്ന് പരസ്യമായി പ്രതി‍ജ്ഞ വരെ ചെയ്തിരുന്നു.

3

പക്ഷേ, തിരുട്ടുഗ്രാമങ്ങൾക്ക് തമിഴ്നാട്ടിൽ വീണ്ടും തുടർച്ചകളുണ്ടായി. ആദ്യ തിരുട്ടുഗ്രാമമായ റാംജിനഗറിലെ മോഷ്ടാക്കളെ ഓർമിപ്പിക്കുന്നതാണ് കുറുവാ സംഘമെന്ന പേര് വന്നത്. എന്നാൽ ആയുധധാരികളായ സംഘം എന്ന അർഥത്തിലാണ് തമിഴ്നാട് ഇന്റലിജൻസ് ഈ പേര് നൽകിയത്. തമിഴ്നാടൻ തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘമെന്ന് പൊലീസ് പറയുന്നു. ഇവർക്ക് മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം.

4

ഇത്തരം സംഘം പാലക്കാട് ജില്ലയിൽ മോഷണം നടത്തി 50 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ വീട്ടമ്മയെ കത്തിമുനയിൽ നിർത്തിയാണ് സംഘം കമ്മൽ ഊരിയെടുത്തത്. എണ്ണതേച്ച് മുഖംമൂടി ധരിച്ച് രാത്രിയിൽ വീടുകളിലെത്തുന്ന മോഷ്ടാക്കളുടെ കയ്യിൽ കമ്പിവടിയും വാളും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടാവും. കുറുവ സംഘം ആയോധന കലകളിൽ പയറ്റിത്തെളിഞ്ഞവരാണ് എന്നു പൊലീസ് പറയുന്നു...ആക്രിക്കച്ചവടവും മറ്റുമായി ഈ സംഘം പകൽ സമയങ്ങളിൽ നമുക്കു മുന്നിലൂടെ കടന്നു പോവും. ഇത്തരത്തിൽ സ്ഥലം കണ്ടെത്തി ആസൂത്രണത്തിനു ശേഷം രാത്രിയിലാണു കവർച്ചയ്ക്ക് എത്തുക.

5

പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മോഷണക്കേസുകളിൽ പിടിയിലായ കുറുവാ സംഘത്തിലെ തങ്കപാണ്ഡ്യൻ വർഷങ്ങളായി തലക്കുളത്തൂർ എടക്കരയിലെ താമസക്കാരനാണ്. പുതിയങ്ങാടിയിലെ ആക്രിക്കടയിലായിരുന്നു ജോലി. ഒപ്പം പിടിയിലായ മാരിമുത്തുവും സെൽവി പാണ്ഡ്യനും കോഴിക്കോട് എത്തിയാൽ താമസം തങ്കപാണ്ഡ്യന്റെ ഒപ്പം. ആക്രി പെറുക്കാനെന്ന പേരിൽ പകൽ കറങ്ങി നടക്കുന്ന തങ്കപാണ്ഡ്യനാണ് മോഷണം നടത്താനുള്ള വീടുകൾ കണ്ടെത്തുന്നത്. കുറുവാസംഘം മോഷണത്തിന് എത്തും മുൻപ് ഈ വീടുകളിൽ ഒരു വട്ടം കൂടി പകൽ സന്ദർശനം നടത്തും. പദ്ധതിക്ക് അന്തിമരൂപം തയാറാക്കും.

6

കോഴിക്കോട് പിടിയിലായ സെൽവി പാണ്ഡ്യൻ മോഷണം നടക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ വീടുകളിൽ വിറകുവെട്ടാനെന്ന പേരിൽ എത്തിയിരുന്നു. തലക്കുളത്തുരിൽ തങ്കപാണ്ഡ്യൻ എന്ന പോലെ കേരളത്തിലെ പല ഗ്രാമങ്ങളിലും കുറുവാ സംഘത്തിന് സഹായികളുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് തമിഴ്നാട്ടിൽനിന്ന് മോഷണത്തിനെത്തുന്ന കുറുവാസംഘത്തിന് ഇടത്താവളമൊരുക്കുക മാത്രമല്ല, മോഷണം നടത്താനുളള വീടുകളുടെ വിവരങ്ങളും ഇവർ കൈമാറും. രാത്രിയിൽ മോഷണത്തിന് സഹായികളുടെ റോളിൽ ഇവരുണ്ടാകും. വിവിധ ജില്ലകളിലെ ഇത്തരം സഹായികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പൊലീസ്.

7

ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക്‌ കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ്‌ നിയമ സഹായമുൾപ്പെടെ നൽകുക. കവർച്ച നടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമ മൂപ്പനെ ഏൽപ്പിക്കണം. ഈ തുക ഉപയോഗിച്ചാണ്‌ കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    8

    തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം സംഘങ്ങളുടേതു പോലെയല്ല ശിവഗംഗയിലെ മോഷ്ടാക്കളുടെ രീതി. അവർ കൊന്നും മോഷ്ടിക്കും. ശിവഗംഗയിലെ മോഷ്ടാക്കളിൽ ഏറ്റവും ആക്രമണകാരികളായ ചിലരാണ് കേരളത്തിലേക്കു കടന്ന കുറുവാ സംഘത്തിലുള്ളത് എന്നാണ് തമിഴ്നാട് ഇന്റലിജൻസ് കേരള പൊലീസിനു കൈമാറിയ വിവരം. 'ഐആർഎട്ട്' എന്നു വിളിപ്പേരുള്ള മാരിമുത്തു ശിവഗംഗയിലെ പ്രധാന മോഷ്ടാവാണെന്നും പൊലീസ് പറയുന്നു.

    തമിഴ്നാട്ടിലെ വിവിധ തിരുട്ടുഗ്രാമങ്ങളിൽനിന്നുള്ളവർ കുറുവാ സംഘത്തിൽ ഉണ്ടെങ്കിലും നേതൃത്വം നൽകുന്നത് ശിവഗംഗ ഗ്രാമത്തിൽ ഉള്ളവരാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളുടെ കേന്ദ്രമായ ശിവഗംഗയിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ രണ്ടായിരത്തോളം പേരുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ കണക്ക്. കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ പല കവർച്ചകൾക്കു പിന്നിലും ശിവഗംഗ സ്വദേശികളാണ് എന്നു കേരള പൊലീസും കണ്ടെത്തിയിരുന്നു.


    .

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+