കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎം അക്ബറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്! കൊച്ചിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ

എംഎം അക്ബറിനെ തിങ്കളാഴ്ച പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും.

Google Oneindia Malayalam News

Recommended Video

cmsvideo
സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചു' | Oneindia Malayalam

കൊച്ചി: പ്രമുഖ മതപ്രഭാഷകനും, പീസ് സ്കൂൾ ഡയറക്ടറുമായ എംഎം അക്ബറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊച്ചി പീസ് സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചെന്ന സംഭവത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എംഎം അക്ബറിനെ തിങ്കളാഴ്ച പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞദിവസം രാവിലെ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് എംഎം അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിൽ നിന്നും ദോഹയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അറസ്റ്റുണ്ടായത്. തുടർന്ന് കേരള പോലീസിന് കൈമാറിയ അദ്ദേഹത്തെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.

കൊച്ചിയിൽ...

കൊച്ചിയിൽ...

എറണാകുളം നോർത്ത് എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എംഎം അക്ബറിനെ ഹൈദരാബാദിൽ നിന്നും കൊച്ചിയിലെത്തിച്ചത്. രാത്രിയോടെ കൊച്ചിയിലെത്തിയ പോലീസ് സംഘം പിന്നീട് കമ്മീഷണർ ഓഫീസിൽ വച്ചാണ് അക്ബറിനെ ചോദ്യം ചെയ്തത്.

താൻ തന്നെ...

താൻ തന്നെ...

വിവാദ പാഠപുസ്തകം താൻ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് എംഎം അക്ബർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പുസ്തകം തിരഞ്ഞെടുക്കാൻ നിർദേശം നൽകിയത് താൻ തന്നെയാണെന്നും അദ്ദേഹം പോലീസിനോട് സമ്മതിച്ചു.

നിർദേശം നൽകി...

നിർദേശം നൽകി...

പാഠപുസ്തകത്തിലെ വിവാദ ഭാഗങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടൻതന്നെ പുസ്തകം മാറ്റാൻ നിർദേശം നൽകിയെന്നും എംഎം അക്ബർ പോലീസിനോട് പറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാധകരാണ് വിവാദ പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്തിരുന്നത്.

 ജാമ്യമില്ല...

ജാമ്യമില്ല...

ഹൈദരാബാദിൽ അറസ്റ്റിലായ എംഎം അക്ബറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

പാഠഭാഗം...

പാഠഭാഗം...

എംഎം അക്ബർ എംഡിയായുള്ള പീസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി പീസ് ഇന്റർനാഷണൽ സ്കൂളിൽ മതസ്പർദ്ധ വളർത്തുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുക്കുന്നത്. രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തിലാണ് വിവാദ പാഠഭാഗം ഉൾക്കൊള്ളിച്ചിരുന്നത്.

സ്കൂൾ...

സ്കൂൾ...

സംഭവം വിവാദമായതോടെ പീസ് സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പും പോലീസും കേസെടുത്തു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പീസ് സ്കൂളിൽ സിബിഎസ്ഇ നിഷ്കർഷിക്കുന്ന പാഠഭാഗങ്ങൾ പിന്തുടരുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് സ്കൂൾ അടച്ചുപൂട്ടാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.

ഉത്തരവ്...

ഉത്തരവ്...

വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറുടെയും നിർദേശം പരിഗണിച്ച് കൊച്ചിയിലെ പീസ് സ്കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി കഴിഞ്ഞമാസം ഉത്തരവിട്ടു. കൊച്ചി ചക്കരപ്പറമ്പിൽ പ്രവർത്തിക്കുന്ന പീസ് സ്കൂൾ പൂട്ടാനും, ഇവിടെ പഠിക്കുന്ന കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. പീസ് ഫൗണ്ടേഷന് കീഴിൽ കേരളത്തിൽ പത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

പ്രമുഖ മതപ്രഭാഷകൻ എംഎം അക്ബർ ഹൈദരാബാദിൽ അറസ്റ്റിൽ! പിടിയിലായത് ദോഹയിലേക്ക് മടങ്ങുന്നതിനിടെ...പ്രമുഖ മതപ്രഭാഷകൻ എംഎം അക്ബർ ഹൈദരാബാദിൽ അറസ്റ്റിൽ! പിടിയിലായത് ദോഹയിലേക്ക് മടങ്ങുന്നതിനിടെ...

എംഎം അക്ബറിനെതിരെ ആദ്യ കരുനീക്കി പിണറായി! എറണാകുളത്തെ പീസ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്എംഎം അക്ബറിനെതിരെ ആദ്യ കരുനീക്കി പിണറായി! എറണാകുളത്തെ പീസ് സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടോ? ബിഗ് ബി ശനിയാഴ്ച രാത്രി പറഞ്ഞ വാക്കുകൾ...ശ്രീദേവിയുടെ മരണം അമിതാഭ് ബച്ചൻ മുൻകൂട്ടി കണ്ടോ? ബിഗ് ബി ശനിയാഴ്ച രാത്രി പറഞ്ഞ വാക്കുകൾ...

English summary
police interrogated islamic preacher mm akbar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X