Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം മറ്റൊരു യുവനടനും...? എന്താണ് സ്‌മോക്ക് പാര്‍ട്ടി

കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായ ന്യൂ ജനറേഷന്‍ താരം ഷൈന്‍ ടോം ചാക്കോയ്ക്ക് പുറമേ മറ്റൊരു യുവ നടനിലേക്കും അന്വേഷണം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിലെ സ്‌മോക്ക് പാര്‍ട്ടികളില്‍ സജീവമാണത്രെ ഇവര്‍.

ഷൈന്‍ ടോമിനൊപ്പം പിടിയിലായ മോഡലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് യുവനടന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താരദമ്പതികളുടെ പേരും കേസന്വേഷണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്.

എന്താണ് സ്‌മോക്ക് പാര്‍ട്ടി?

Shine Tom Chacko

രാജ്യത്തെ മെട്രോ നഗരങ്ങളുടെ പട്ടികയിലേക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. അതുപോലെ തന്നെയാണ് മയക്കുമരുന്ന് ഉപയോഗത്തിന്റെ കാര്യത്തിലും.

മയക്ക് മരുന്നുകള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുക എന്നത് വളരെ അപകടം പിടിച്ച പണിയാണ്. ഏത് നിമിഷവും പോലീസിന്റെ പിടിയിലാകാം. എന്നാല്‍ ആവശ്യക്കാരെ ഒരു സ്ഥലത്ത് എത്തിച്ച് അവിടെ വച്ച് തന്നെ ഉപയോഗിച്ച് കഴിഞ്ഞാല്‍ റിസ്‌ക് കുറക്കാം.

ഈ തന്ത്രമാണ് സ്‌മോക്ക് പാര്‍ട്ടികള്‍ക്ക് പിറകില്‍. സിനിമ താരങ്ങളും മോഡലുകളും അടക്കമുള്ള വന്‍ തോക്കുകള്‍ ഇതിന്റെ ഭാഗമാകുമ്പോള്‍ റെയഡുകളും മറ്റ് പ്രശ്‌നങ്ങളും കുറയുമെന്നതും മയക്കുമരുന്ന് മാഫിയ കൃത്യമായി ഉപയോഗിക്കുന്നുണ്ട്.

അംഗ സംഖ്യ കുറഞ്ഞ സംഘങ്ങളെ മാത്രമേ ഇത്തരം സ്‌മോക്ക് പാര്‍ട്ടികളില്‍ പങ്കാളികളാക്കുകയുള്ളൂ. ആള് കൂടിയാല്‍ പുറംലോകം ശ്രദ്ധിക്കും എന്നതാണ് പ്രശ്‌നം. മയക്കുമരുന്ന് എത്തിക്കാനും പലപ്പോഴും സെലിബ്രിറ്റികളെ തന്നെ ഉപയോഗിക്കും. കൊച്ചിയിലെ സംഭവത്തില്‍ മോഡലുകളെ ഇത്തരത്തില്‍ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്ന കാരിയേഴ്‌സ് ആയി ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+