കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ പാക്കിസ്ഥാനികളോ?കാണിക്കവഞ്ചിയിലെ പാക്കിസ്ഥാൻ കറൻസി! അന്വേഷണം ശക്തമാക്കി പോലീസ്...

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കറൻസികൾ കാണിക്കവഞ്ചിയിൽ നിന്ന് ലഭിക്കാറുണ്ടെങ്കിലും പാക്കിസ്ഥാൻ കറൻസി ആദ്യമായാണ് ലഭിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ കാണിക്കവഞ്ചിയിൽ നിന്നും പാക്കിസ്ഥാൻ കറൻസി കണ്ടെടുത്ത സംഭവം പോലീസ് വിശദമായി അന്വേഷിക്കുന്നു. ജൂൺ 28ന് കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി കാണിക്കവഞ്ചി തുറന്നപ്പോഴാണ് പാക്കിസ്ഥാൻ കറൻസി കണ്ടെത്തിയത്.

നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപിനടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കറൻസികൾ കാണിക്കവഞ്ചിയിൽ നിന്ന് ലഭിക്കാറുണ്ടെങ്കിലും പാക്കിസ്ഥാൻ കറൻസി ആദ്യമായാണ് ലഭിക്കുന്നത്. പലതായി മടക്കിയ 20 രൂപയുടെ പാക്കിസ്ഥാൻ കറൻസിയാണ് കാണിക്കവഞ്ചിയിൽ നിന്നും കിട്ടിയത്. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

sabarimala

അതേസമയം, ആരെങ്കിലും കുസൃതിക്ക് വേണ്ടി ചെയ്തതാണോ എന്നും പോലീസിന് സംശയമുണ്ട്. എന്നിരുന്നാലും എല്ലാ വശങ്ങളും അന്വേഷിച്ചതിന് ശേഷം മാത്രം നിഗമനത്തിലെത്തിയാൽ മതിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. കൂടുതൽ നടപടികൾക്കായി പാക്കിസ്ഥാൻ കറൻസി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അയക്കും.

രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

ഇതിനു മുൻപും ശബരിമലയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളുടെ കറൻസികൾ ലഭിച്ചിട്ടുണ്ട്. ഡോളറുകളും പൗണ്ടുകളും റിയാലുമെല്ലാമാണ് മുൻപ് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം ബാങ്കിൽ നൽകി മാറിയെടുത്ത ശേഷം ദേവസ്വം ബോർഡ് അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ പാക്കിസ്ഥാൻ കറൻസി ആദ്യമായാണ് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്നത്.

English summary
police investigation about pakistan currency which is found from sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X