വ്യാജരേഖ ചമക്കല്‍; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വ്യാജരേഖ ചമച്ചുവെന്ന് പാരതിയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവിന്‍റെ പരാതിയിലാണ് പികെ ഫിറോസിനെതിരെ അന്വേഷണം. എംഎല്‍എയുടെ പരാതി കഴിഞ്ഞ ദിവസം കിട്ടിയിരുന്നെങ്കിലും വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണർ സഞ്ജയ്കുമാർ ഗുരുദിനാണ് കേസ്. പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ധുനിമയന വിഷയത്തില്‍ ജെയിംസ് മാത്യൂ എംഎല്‍എ മന്ത്രി എസി മൊയ്തീന് കത്തയച്ചു എന്ന ആരോപണമായിരുന്നു ഉയർത്തിയിരുന്നത്.

എംഎല്‍എ മന്ത്രിക്ക് അയച്ചു എന്നവകാശപ്പെടുന്ന കത്തും ഫിറോസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ കത്തിലെ ഒരു പേജ് തന്‍റെതല്ലെന്നും ഫിറോസ് വ്യാജ രേഖ ചമച്ചതാണെന്നും ജെയിംസ് മാത്യൂം എംഎല്‍എ വ്യക്തമാക്കിയിരുന്നത്. പിന്നീട് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേസ് പോലീസിന് കൈമാറി.












Click it and Unblock the Notifications