മഠത്തിലെ കിണറ്റിൽ മരിച്ച് കിടന്ന സിസ്റ്റർ ജ്യോതിസ്, 20 വർഷങ്ങൾക്കിപ്പുറം അന്വേഷണം
കോഴിക്കോട്: 1992 മാര്‍ച്ച് 27ന് കോട്ടയത്തുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറ്റില്‍ ഒരു കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി കൂടി ആയിരുന്ന സിസ്റ്റര്‍ അഭയ. അഭയയ്ക്ക് ഇതുവരേയും നീതി കിട്ടിയിട്ടില്ല. ഇന്ന് മറ്റൊരു കന്യാസ്ത്രീ നീതി തേടി തെരവിലേക്ക് ഇറങ്ങിയ സാഹചര്യത്തിലാണ് കേരളമുള്ളത്.
20 വര്‍ഷം മുന്‍പ് മറ്റൊരു ഇടത്ത്, മറ്റൊരു കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസ് മരിച്ച് കിടന്നു. ദുരൂഹസാഹചര്യത്തിലുള്ള മരണമായിട്ടും ആത്മഹത്യനെന്ന് പോലീസ് കേസ് എഴുതി തള്ളി. വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ ജ്യോതിസിന്റെ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്.

20 വർഷം മുൻപ്
കോഴിക്കോട് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റിലാണ് സിസ്റ്റര്‍ ജ്യോതിസ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് സിസ്റ്റര്‍ക്ക് പ്രായം വെറും 21 വയസ്സ്. 1998ലെ ഒരു നവംബര്‍ 20 ആയിരുന്നു ആ ദിവസം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ മരണത്തില്‍ പോലീസ് ഇപ്പോള്‍ തുടരന്വേഷണത്തിന് ഒരുങ്ങുകയാണ്.

കേസ് തുറക്കുന്നു
സിസ്റ്റര്‍ ജ്യോതിസിന്റെ മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഫയല്‍ വീണ്ടും തുറക്കുന്നത്. മുങ്ങിമരണമാണ് എന്നാണ് സിസ്റ്റര്‍ ജ്യോതിസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോഴും ദുരൂഹമായി ചില കാര്യങ്ങള്‍ അവശേഷിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സിസ്റ്റര്‍ ജ്യോതിസ്സിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും കൂടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍ ഉണ്ടായിരുന്നു. സിസ്റ്റര്‍ ജ്യോതിസ്സിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായൊന്നും സംഭവിച്ചില്ല. ആത്മഹത്യയെന്ന് ലോക്കല്‍ പോലീസ് വിധിയെഴുതി.

കുടുംബം കോടതിയിലേക്ക്
എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും കുടുംബം ഉറച്ച് വിശ്വസിക്കുന്നു. പോലീസ് അന്വേഷണത്തിന് എതിരെ സിസ്റ്ററുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ഉത്തരവിട്ടു.

ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചും
സിസ്റ്റര്‍ ജ്യോതിസ്സിന്റെ മരണം അന്വേഷിച്ച ക്രൈംബ്രാഞ്ചും ലോക്കല്‍ പോലീസിന്റെ അതേ ഇടത്ത് തന്നെ എത്തി നിന്നു. ആത്മഹത്യ തന്നെയാണ് എന്ന് ക്രൈംബ്രാഞ്ചും വിധിയെഴുതി. അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചുവെങ്കിലും അത് കോടതി പരഗണിച്ചില്ല. ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ അതോടെ അസ്തമിച്ചു.

മുഖ്യമന്ത്രിക്ക് പരാതി
മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ക്ക് മുന്നിലെല്ലാം ഈ കുടുംബം പരാതിയുമായി ചെന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെ നിരാശരായി ഇവര്‍ നിയമപോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ സിസ്റ്റര്‍ ജ്യോതിസിന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ലെയ്‌മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും പൊടി തട്ടി എടുത്തിരിക്കുന്നത്.

വീണ്ടും മൊഴിയെടുപ്പ്
ഡിജിപി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന്റെ ഭാഗമായി കന്യാസ്ത്രീയുടെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. പരാതിക്കാരനായ ജോര്‍ജ് മാളിയേക്കലിന്റെയും മൊഴി എടുത്തിട്ടുണ്ട്. സിസ്റ്റര്‍ അന്തേവാസിയായിരുന്ന മഠത്തിലെ അധികൃതരില്‍ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും. സിസ്റ്റര്‍ ജ്യോതിസിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.












Click it and Unblock the Notifications