Get Updates
Get notified of breaking news, exclusive insights, and must-see stories!

പർദയണിഞ്ഞ് കടയിലെത്തും, വില കൂടിയ വസ്ത്രങ്ങളുമായി മുങ്ങും! കോഴിക്കോട്ടെ തട്ടിപ്പുകാരിയെ തേടി പോലീസ്

പർദ്ദയണിഞ്ഞ് രണ്ട് കുട്ടികളുമായി കടകളിലെത്തുന്ന യുവതി, ജീവനക്കാരെയും മറ്റുള്ളവരെയും കബളിപ്പിച്ചാണ് പണവും വസ്ത്രങ്ങളും മോഷ്ടിക്കുന്നത്.

കോഴിക്കോട്: നാദാപുരം, കല്ലാച്ചി മേഖലകളിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണവും വസ്ത്രങ്ങളുമായി മുങ്ങിയ യുവതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. രണ്ട് ടൗണുകളിലെയും അ‍ഞ്ചോളം വസ്ത്ര
വ്യാപാര സ്ഥാപനങ്ങളിലാണ് യുവതി തട്ടിപ്പ് നടത്തിയത്.

പർദ്ദയണിഞ്ഞ് രണ്ട് കുട്ടികളുമായി കടകളിലെത്തുന്ന യുവതി, ജീവനക്കാരെയും മറ്റുള്ളവരെയും കബളിപ്പിച്ചാണ് പണവും വസ്ത്രങ്ങളും മോഷ്ടിക്കുന്നത്. പതിനായിരം രൂപയോളം വിലവരുന്ന വസ്ത്രങ്ങൾ വാങ്ങിയ ശേഷം പണമെടുക്കാൻ മറന്നെന്നും, പണം പിന്നീട് നൽകാമെന്നും പറഞ്ഞാണ് യുവതി കടകളിൽ നിന്നും മുങ്ങുന്നത്. കല്ലാച്ചിയിലെ കടയിൽ നിന്ന് നാലായിരം രൂപയുടെ വസ്ത്രങ്ങളാണ് യുവതി മോഷ്ടിച്ചത്.

പർദ്ദയണിഞ്ഞ് കുട്ടികളുമായി....

പർദ്ദയണിഞ്ഞ് കുട്ടികളുമായി....

പർദ്ദയണിഞ്ഞ് രണ്ടു കുട്ടികളുമായാണ് യുവതി കടകളിൽ വന്നത്. ഏറെസമയം വസ്ത്രങ്ങൾ തിരഞ്ഞ ശേഷം വിലകൂടിയ വസ്ത്രങ്ങൾ മാത്രമാണ് വാങ്ങിക്കാറുള്ളത്.

പണമെടുക്കാൻ മറന്നെന്ന്...

പണമെടുക്കാൻ മറന്നെന്ന്...

വസ്ത്രങ്ങൾ വാങ്ങിയ ശേഷമാണ് യുവതിയുടെ അഭിനയം തുടങ്ങുന്നത്. സഹോദരിയുടെ വിവാഹത്തിനാണ് വസ്ത്രങ്ങളെന്നും, തിരക്കിനിടെ പണമെടുക്കാൻ മറന്നുപോയെന്നുമാണ് യുവതി പറയാറുള്ളത്.

നമ്പർ നൽകി...

നമ്പർ നൽകി...

പണമെടുത്ത് വരാമെന്ന് പറയുന്ന യുവതിയുടെ സംസാരത്തിൽ വസ്ത്രങ്ങൾ കൊണ്ടുപോകാൻ ജീവനക്കാർ അനുവദിക്കും. വിശ്വാസത്തിനായി രണ്ട് മൊബൈൽ നമ്പറുകളും നൽകും.

ഫോൺ സ്വിച്ച് ഓഫ്....

ഫോൺ സ്വിച്ച് ഓഫ്....

കല്ലാച്ചിയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ നൽകിയ രണ്ട് നമ്പറുകളിലും ജീവനക്കാർ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.

നാദാപുരത്തും...

നാദാപുരത്തും...

കല്ലാച്ചിയിലെ തട്ടിപ്പിന് പിന്നാലെയാണ് നാദാപുരം തലശേരി റോഡിലെ മൂന്ന് വസ്ത്ര വ്യാപാരസ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് അരങ്ങേറിയത്.

എല്ലാം ഒരുപോലെ....

എല്ലാം ഒരുപോലെ....

നാദാപുരത്തെ സ്ഥാപനങ്ങളിലും യുവതി പണമെടുക്കാൻ മറന്നുപോയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പണമടയ്ക്കാതെ വസ്ത്രം കൊണ്ടുപോകാൻ കഴിയില്ലെന്ന് ചില ജീവനക്കാർ പറഞ്ഞപ്പോൾ സ്ഥലത്തെ പ്രമുഖരെക്കുറിച്ചും, സ്ഥാപന ഉടമകളുടെ ബന്ധുക്കളെക്കുറിച്ചും യുവതി വ്യക്തമായി പറഞ്ഞു. ഇതോടെ ജീവനക്കാർ യുവതിയെ വിശ്വസിക്കുകയായിരുന്നു.

പതിനായിരത്തോളം രൂപയുടെ...

പതിനായിരത്തോളം രൂപയുടെ...

എല്ലാ കടകളിൽ നിന്നുമായി പതിനായിരത്തോളം രൂപയുടെ വസ്ത്രങ്ങളാണ് യുവതി കബളിപ്പിച്ച് തട്ടിയെടുത്തത്. ചില കടകളിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ റിങ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ്
പോലീസിൽ പരാതി നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+