നടിയുടെ ദൃശ്യങ്ങള്‍ കാനയിലോ കായലിലോ കാട്ടിലോ... ?? പൊലീസിനെ കുഴപ്പത്തിലാക്കി പള്‍സര്‍ സുനി..!
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പള്‍സര്‍ സുനി മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ കുഴപ്പത്തിലാക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍. ഈ ഫോണ്‍ പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് മൊഴി മാറ്റിമാറ്റി പറഞ്ഞ് പോലീസിനെ വട്ടം കറക്കുകയാണ് സുനി.
Read Also: പ്രമുഖ നടന്മാരുടെ രഹസ്യ വീഡിയോകള്‍ പള്‍സര്‍ സുനിയുടെ പക്കല്‍ ?? ഫോണ്‍ ലഭിച്ചാല്‍ കേരളം ഞെട്ടും..!
Read Also:നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!
Read Also:ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

പള്‍സര്‍ സുനിയും സംഘവും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തുക എന്നുള്ളത് പോലീസിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.ഓരോ ദിവസം വ്യത്യസ്തമായ കാര്യങ്ങളാണ് സുനി പറയുന്നത്.

അറസ്റ്റിലായ ദിവസം മൊബൈല്‍ പൊന്നുരുന്നിയിലെ കാനയില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു സുനി പോലീസിന് മൊഴി നല്‍കിയത്. എ്ന്നാല്‍ അഴുക്കുചാല്‍ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും തൊണ്ടി ലഭിച്ചില്ല.

പിറ്റേദിവസം സുനി മൊഴി മാറ്റി. ഗോ ശ്രീ പാലത്തില്‍ നിന്നും ഫോണ്‍ കായലിലേക്ക്
എറിഞ്ഞതായാണ് രണ്ടാമത്തെ മോഴി. നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചില്ല.

ഗോ ശ്രീ പാലത്തിന് സമീപത്തുള്ള സ്ഥാപനങ്ങളിലേയും ഫ്‌ളാററുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ഫോണ്‍ സംബന്ധിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോയെന്ന് പരിശോധനയിലാണ് പോലീസ്.

അതേസമയം സംഭവ ദിവസം സുനിയും സംഘവും കായലിന്റെ ഏത് ഭാഗത്താണ് വെള്ളമുള്ളത് എന്നന്വേഷിച്ചുവെന്ന് സമീപത്തുള്ള ഹോട്ടലുടമ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ കായലില്‍ ഉപേക്ഷിക്കാനാണ് സുനി ഇക്കാര്യം തിരക്കിയതെന്നാണ് പോലീസിന്റെ നിഗമനം.

വാഗമണ്ണിലേക്ക് പോകും വഴി കാട്ടില്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നാണ് അവസാനമായി സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം കാട്ടില്‍ തിരച്ചില്‍ നടത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സുനി സംഭവദിവസം മറ്റൊരാളെ ഏല്‍പ്പിച്ചതായി കൂട്ടുപ്രതികളിലൊരാള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിത് സുനി നിഷേധിക്കുന്നു. മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണ് സുനി നടത്തുന്നത്.












Click it and Unblock the Notifications