Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് കൂട്ടായി നാദിര്‍ഷാ വരില്ല, ജയിലിലേക്ക് !!കാരണം...ഒരാള്‍ മാപ്പുസാക്ഷിയാവും!!

കേസില്‍ നിര്‍ണായക സൂചന ലഭിച്ചയാളെയാണ് മാപ്പുസാക്ഷിയാക്കുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഉറ്റസുഹൃത്തായ ദിലീപ് ജയിലിലായെങ്കിലും സംവിധായകനും മിമിക്രി താരവുമായ നാദിര്‍ഷാ പ്രതിയാവില്ലെന്നു സൂചന. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഗൂഡാലോചനയില്‍ ദിലീപിനൊപ്പം നാദിര്‍ഷായും പങ്കെടുത്തിട്ടുണ്ടോയെന്നു വ്യക്തമായിട്ടില്ല. ദിലീപിനൊപ്പം തന്നെയാണ് നേരത്തേ നാദിര്‍ഷായെയും ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കേസില്‍ നാദിര്‍ഷായ്ക്ക് നേരിട്ടു പങ്കുള്ളതായി തെളിവൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലെന്നാണ് വിവരംഅതേസമയം, ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. സാധാരണ സെല്ലില്‍ തന്നെയാണ് താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

മാപ്പുസാക്ഷിയാവും

മാപ്പുസാക്ഷിയാവും

ഗൂഡാലോചനയില്‍ പങ്കെടുത്ത പ്രതികളിലൊരാള്‍ കേസിലെ മാപ്പു സാക്ഷിയാവാന്‍ സാധ്യതയുണ്ട്. ഗൂഡാലോചനയുമായി ബന്ധപ്പെട്ടു പോലീസിനു നിര്‍ണായക സൂചനകള്‍ ഇയാള്‍ നല്‍കിയത്. ഇയാളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

40 പേരുടെ മൊഴികള്‍

40 പേരുടെ മൊഴികള്‍

കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ 40 പേരുടെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം ശേഖരിച്ചത്. സിനിമാ രംഗത്തുള്ള 10 പേരും ഇതില്‍പ്പെടുന്നു.

നാദിര്‍ഷാ പ്രതിയാവില്ല

നാദിര്‍ഷാ പ്രതിയാവില്ല

കേസില്‍ നാദിര്‍ഷാ പ്രതിയാവാന്‍ സാധ്യത കുറവാണെന്നാണ് സൂചന. കാരണം ഗൂഡാലോചനയില്‍ നാദിര്‍ഷായ്ക്ക് പങ്കുള്ളതായി തെളിവുകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല.

വ്യക്തിവൈരാഗ്യം

വ്യക്തിവൈരാഗ്യം

നടിയെ ആക്രമിക്കാന്‍ ദിലീപ് സുനില്‍കുമാറിന് ക്വട്ടേഷന്‍ നല്‍കാന്‍ കാരണം വ്യക്തിവൈരാഗ്യമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. തന്റെ ആദ്യ വിവാഹബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ദിലീപിനെ ക്വാട്ടേഷനല്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും തെളിഞ്ഞിരുന്നു.

പോലീസ് കരുതുന്നത്

പോലീസ് കരുതുന്നത്

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ദിലീപിനു താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ബന്ധം വേര്‍പ്പെടുത്താന്‍ മഞ്ജുവിന് ധൈര്യം നല്‍കിയത് ആക്രമണത്തിന് ഇരയായ നടിയാണ്. ഇതാണ് നടിയോടു ദിലീപിന് വൈരാഗ്യമുണ്ടാവാന്‍ കാരണം. മാത്രമല്ല, ദിലീപും കാമുകിയെന്നു കരുതപ്പെട്ട നടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചതും ഈ നടിയാണ്. ഇതാണ് ദിലിപും മഞ്ജുവും തമ്മിലുള്ള വിവാഹമോചനത്തിലേക്കു നയിച്ചതെന്നും പോലീസ് കരുതുന്നു.

ദിലീപ് സംശയിച്ചു

ദിലീപ് സംശയിച്ചു

തന്റെ ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണന്ന് ദിലീപിന് സംശയം തോന്നിയതാണ് ക്വട്ടേഷനിലെത്തിയത്. സുനിലുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദിലീപ് തുടര്‍ന്നു നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ദിലീപ് ഈ ക്വട്ടേഷനല്‍ നല്‍കുന്ന ഘട്ടത്തിലൊന്നും നാദിര്‍ഷായുടെ സാന്നിധ്യമില്ലെന്ന് പോലീസ് കണ്ടെത്തി.

പ്രത്യേക പരിഗണനയില്ല

പ്രത്യേക പരിഗണനയില്ല

ആലുവ സബ് ജയിലില്‍ ദിലീപിനു പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. സാധാരണ സെല്ലില്‍ തന്നെയാണ് താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+