Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ നടിയുടേത് മാത്രമല്ല!മലയാളത്തിലെ പല നടിമാരുടെയും ദൃശ്യങ്ങൾ സുനിയുടെ പക്കൽ?ഞെട്ടിത്തരിച്ച് പോലീസ്

യുവനടിയെ ആക്രമിച്ച കേസിന് പിന്നാലെ 2011ൽ മലയാളത്തിലെ മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും സുനിയെ പ്രതി ചേർത്തിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലുള്ള പൾസർ സുനി കൂടുതൽ പേരെ സമാനരീതിയിൽ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതായി സംശയം. മലയാളത്തിലെ മറ്റു ചില നടിമാരെയും ഇത്തരത്തിൽ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

യുവനടിയെ ആക്രമിച്ച കേസിന് പിന്നാലെ 2011ൽ മലയാളത്തിലെ മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും സുനിയെ പ്രതി ചേർത്തിരുന്നു. ഈ കേസിൽ സുനിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് കുടുതൽ പേരിൽ നിന്നും സുനി ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന സംശയം ബലപ്പെട്ടത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ പേരുടെ ദൃശ്യങ്ങൾ...

കൂടുതൽ പേരുടെ ദൃശ്യങ്ങൾ...

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിയുടെ പക്കൽ കൂടുതൽ പേരുടെ ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ബ്ലാക്ക് മെയിൽ...

ബ്ലാക്ക് മെയിൽ...

കൊച്ചിയിൽ നടിയെ ആക്രമിച്ചത് പോലെ മറ്റു ചിലരെയും ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

പോലീസ് അന്വേഷിക്കുന്നു...

പോലീസ് അന്വേഷിക്കുന്നു...

മലയാള സിനിമാ രംഗത്തെ മറ്റു ചിലരെയും ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്തതായി സൂചന ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സ്ഥിരീകരിക്കാതെ പോലീസ്...

സ്ഥിരീകരിക്കാതെ പോലീസ്...

എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടോ എന്നത് ഇതുവരെയും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

അഭ്യൂഹങ്ങൾക്ക് പിന്നാലെയില്ലെന്ന്...

അഭ്യൂഹങ്ങൾക്ക് പിന്നാലെയില്ലെന്ന്...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മറ്റൊരു വിഐപിയുടെ പേരും പ്രചരിക്കുന്നുണ്ട്. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും പിന്നാലെ പോകാനില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആ മൊബൈൽ ഫോൺ...

ആ മൊബൈൽ ഫോൺ...

കൊച്ചിയിൽ യുവനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

മുൻകാല നടിയെ...

മുൻകാല നടിയെ...

മലയാളത്തിലെ മുൻകാല നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഇപ്പോൾ കസ്റ്റഡിയിലുള്ള സുനിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

തെളിവെടുപ്പ്...

തെളിവെടുപ്പ്...

മുൻകാല നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിയുമായി പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, പൊന്നുരുന്നി, വൈറ്റില, റമദ റിസോർട്ട് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+