മണിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാകുന്നു, സംഭവങ്ങള്‍ ഇങ്ങനെയാണ്
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം ഊര്‍ജിതമാക്കുന്നു. അന്വേഷണ സംഘ തലവന്‍ ഡിവൈ എസ്പി കെ എസ് സുദര്‍ശന്‍ മണിയെ ചികിത്സിച്ച ഡോകടറുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണത്തിനായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സീല്‍ ചെയ്ത റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ കൈമാറിയതായാണ് സൂചന.
സിനിമാ നടന്‍, സുഹൃത്തുക്കല്‍ എന്നിങ്ങനെ രണ്ടു ദിവസത്തിനിടയില്‍ അന്‍പതിലധികം പേരോട് കേസ് സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ ഇത് അടുത്ത ദിവസവും തുടരുമെന്നും പോലീസ് അറിയിച്ചു.

ഡിവൈ എസ്പി കെ എസ് സുദര്‍ശന്‍ ചൊവ്വാഴ്ച സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ച് കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ഇനിയുള്ള അന്വേഷണത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച് ചെയ്തിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മണിയുടെ ആന്തരികാവയങ്ങള്‍ കാക്കനാട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തെ കുറിച്ച് സ്ഥിരീകരിക്കുകയുളളു. കരള്‍ രോഗം മൂലമാണ് മണിയുടെ മരണമെന്നാണ് ഡോകടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. ശനിയാഴ്ച രാത്രിയാണ് മണി മരിച്ചത്.












Click it and Unblock the Notifications