ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയ നാല്‍പ്പത്തിരണ്ടുകാരി കാമുകനോടൊപ്പം മുങ്ങി; പൊലീസ് അന്വേഷണം മലപ്പുറത്തേക്ക്
കാഞ്ഞങ്ങാട്: ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയ നാല്‍പ്പത്തിരണ്ടുകാരി കാമുകനോടൊപ്പം മുങ്ങി. ഇതുസംബന്ധിച്ച് ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. കോടോത്തെ ഗംഗാധരന്റെ ഭാര്യ പ്രഭയാണ്(42) മലപ്പുറം സ്വദേശിയായ സുരേഷിനോടൊപ്പം നാടുവിട്ടത്.
കഴിഞ്ഞദിവസം രാവിലെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഗംഗാധരനൊപ്പം വന്നതായിരുന്നു പ്രഭ. ഇതിനിടെ ഉടന്‍ വരാമെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് പോയ പ്രഭ പിന്നീട് തിരിച്ചുവന്നില്ല. ഗംഗാധരന് മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പ്രഭയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഗംഗാധരന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രഭയുടെ മൊബൈല്‍ഫോണ്‍ മലപ്പുറം ടവര്‍ പരിധിയിലാണെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഭ സുരേഷിനോടൊപ്പം നാടുവിട്ടതാണെന്ന് വ്യക്തമായത്. മിസ്ഡ് കോളിലൂടെയാണ് പ്രഭയും സുരേഷും പരിചയപ്പെട്ടത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications