കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പൗരന്റെ മത പ്രചാരണം കൊച്ചി മാളിൽ; കേരളത്തിലെത്തിയത് മെഡിക്കൽ വിസയിൽ, പോലീസ് നിരീക്ഷണത്തിൽ

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ സൗദി പൗരന്റെ മത പ്രചരണം. കൊച്ചിയിലാണ് യുവാക്കൾക്ക് കാർഡ് വിതരണം ചെയ്ത് മത പ്രചരണം നടത്തിയത്. കൊച്ചിയിലെ ഒരു മാളിൽ ചാറ്റ് ഫോർ ട്രൂത്ത് എന്ന വെബ്സൈറ്റിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അമ്പത് വയസുകാരൻ. മാലിലെത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

<strong>ആകാശം ഇടിഞ്ഞു വീണാലും വിമതരെ തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ; കലിതുള്ളി നേതാക്കൾ</strong>ആകാശം ഇടിഞ്ഞു വീണാലും വിമതരെ തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ; കലിതുള്ളി നേതാക്കൾ

മെഡിക്കൽ വിസയിൽ കേളത്തിലെത്തിയ സൗദി പൗരൻ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു. അനുമതി ഇല്ലാതെ മുറി വിട്ട് പുറത്ത് പോകരുതെന്ന നിർദേശവും ഏജൻസികൾ നൽകിയിട്ടുണ്ട്. കേരള കൗമുദിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചാറ്റ് ഫോർട്രൂത്ത് ഡോട്ട് കോം

ചാറ്റ് ഫോർട്രൂത്ത് ഡോട്ട് കോം

കഴിഞ്ഞ ദിവസമണ് കൊച്ചിയിലെ ഒരു മാളിൽ ചാറ്റ് ഫോർട്രൂത്ത് ഡോട്ട് കോം എന്ന കാർഡ് കൈമാറിയത്. കാർഡ് കിട്ടിയ ചിലർ ഈ സൈറ്റിൽ പ്രവേശിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലായത്. സൈറ്റ് ഒരു പ്രത്യേക സമുദായത്തെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയതാണെന്ന്.

വ്യക്തിയുടെ വിവരങ്ങൽ നൽകണം

വ്യക്തിയുടെ വിവരങ്ങൽ നൽകണം

അത് മാത്രമല്ല സൈറ്റിലെ വിവിരങ്ങൾ ലഭിക്കാൻ വ്യക്തികളുടെ ഇമെയിൽ ഐഡിയും കൊടുക്കേണ്ടതായിട്ടുണ്ട്. ഇതോടെയാണ് ചിലർക്ക് സംശയം തോന്നിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അന്വേഷണ ഏജൻസികൾ ഇദ്ദേഹത്തെ ചോദ്യം ചെയ്തു. അനുവാദമില്ലാതെ ഹോട്ടലിൽ താമസിക്കുന്ന ഇയാളോട് പുറത്ത് പോകരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നിയമങ്ങൾ അറിയില്ല

ഇന്ത്യയിലെ നിയമങ്ങൾ അറിയില്ല

എന്നാൽ ഒരാൾ തന്ന കാർഡ് വിതരണം ചെയ്യുക മാത്രമാണ് ഞാൻ ചെയ്തതെന്നാണ് സൗദി പൗരന്റെ വാദം. ഇന്ത്യയിലെ നിയമങ്ങൾ അറിയല്ല. അബദ്ധം പറ്റിയതാണെന്നും സൗദി പൗരൻ പറയുന്നു. ഇയാളുടെ മൊഴി പൂർണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.

മകൾ ആശുപത്രിയിൽ...

മകൾ ആശുപത്രിയിൽ...


മകളുടെ ചികിത്സയുടെ ഭാഗമായി മെഡിക്കൽ വിസയിലാണ് ഇയാൾ കേരളത്തിലെത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മകൾ നേരത്തെ കേരളത്തിൽ വന്നിട്ടുണ്ട്. എന്നാൽ സൗദി പൗരൻ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്. മകൾ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പാസ്പോർട്ടും മറ്റ് രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ചോദ്യം ചെയ്യും.

കൂടുതൽ ചോദ്യം ചെയ്യും

കൂടുതൽ ചോദ്യം ചെയ്യും


മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ മതസ്വീകാര്യതയും വിശ്വാസ സംരക്ഷണവും മതപ്രചാരണവും ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. മതകാര്യങ്ങള്‍ സ്വതന്ത്രമായി നടപ്പിലാക്കാനും ഏത് മതത്തിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സംഭാവനകള്‍ നല്‍കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യവും അത് ഉറപ്പ് നല്‍കുന്നുണ്ട്. എന്നാൽ സൗദി പൗരൻ കേരളത്തിൽ മതപ്രാചാരണത്തിന്റെ കാർഡുകൾ വിതരണം ചെയ്തതാണ് കൂടുതൽ സംശയത്തിനിടയാക്കുന്നത്.

English summary
Police investigation on Saudi citizen's suzpect activity in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X