കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ ദൃശ്യങ്ങള്‍ അതിര്‍ത്തി കടന്നു..?? പിന്നില്‍ ഇവര്‍...ഇത് കുറുക്കന്റെ തന്ത്രം...!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ ആദ്യം മുതല്‍ കുഴക്കുന്ന ഒന്നാണ് നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ആ മൊബൈല്‍ ഫോണ്‍. ആദ്യം പള്‍സര്‍ സുനി പലതവണ മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടം കറക്കി. ഒടുവില്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും പോലീസിനെ കുഴപ്പിച്ചു. ഫോണ്‍ കത്തിച്ച് കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ ഒടുവില്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാലിത് അത്ര വിശ്വാസ്യ യോഗ്യമല്ല. ആ മൊബൈല്‍ സുരക്ഷിതമായി എവിടെയോ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.

ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !ദിലീപിനെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഉപഗ്രഹം' വരെ...!! ഇതില്‍ രക്ഷപ്പെടാനാവില്ല...! കള്ളി പൊളിയും !

ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !

മൊബൈൽ കാണാമറയത്ത്

മൊബൈൽ കാണാമറയത്ത്

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനാണ് പള്‍സര്‍ സുനി അടങ്ങിയ ക്വട്ടേഷന്‍ സംഘത്തിന് ലഭിച്ച വിവരം എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയതായി നടിയും മൊഴി നല്‍കി. എന്നാലാ മൊബൈല്‍ മാത്രം കാണാ മറയത്താണ്.

വട്ടം കറങ്ങി പോലീസ്

വട്ടം കറങ്ങി പോലീസ്

മൊബൈല്‍ ഓടയിലെറിഞ്ഞു, കായലിലെറിഞ്ഞു എന്നെല്ലാം മൊഴി നല്‍കി പോലീസിനെ പള്‍സര്‍ സുനി ഏറെ വട്ടം കറക്കിയിരുന്നു. ഒടുവില്‍ സുനിയെ സഹായിച്ച അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാകട്ടെ വ്യത്യസ്ത വിവരങ്ങളും.

മൊബൈൽ നശിപ്പിച്ചെന്ന്

മൊബൈൽ നശിപ്പിച്ചെന്ന്

ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ വിഐപിയെ ഏല്‍പ്പിച്ചുവെന്ന് പറഞ്ഞ പ്രതീഷ് പിന്നീടാ മൊബൈല്‍ കത്തിച്ചുവെന്ന് മൊഴി മാറ്റി. എന്നാലിത് ഫോണ്‍ കണ്ടെത്താതിരിക്കാനുള്ള പ്രതികളുടെ തന്ത്രം മാത്രമാണ് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അഭിഭാഷകർ അറസ്റ്റിൽ

അഭിഭാഷകർ അറസ്റ്റിൽ

പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകന്‍ രാജു ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിനാണ് അറസ്റ്റ്. ഇയാളുടെ കാര്‍ പോലീസ് കസ്‌ററഡിയിലെടുത്തിരിക്കുകയാണ്.

തമിഴ്നാട് ബന്ധം

തമിഴ്നാട് ബന്ധം

ഈ വാഹനം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം. കാര്‍ ഓടിയതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. മാത്രമല്ല തമിഴ്‌നാട്ടിലെ ബന്ധം സംബന്ധിച്ചും വിവരങ്ങള്‍ തേടി.

ദൃശ്യങ്ങൾ തമിഴ്നാട്ടിലോ

ദൃശ്യങ്ങൾ തമിഴ്നാട്ടിലോ

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയോ എന്ന സംശയമാണ് പോലീസിന് ഉള്ളത്. തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് ചില മേഖലകളില്‍ അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നശിപ്പിച്ച് കളയില്ല

നശിപ്പിച്ച് കളയില്ല

കേസിലെ നിര്‍ണായകമായ തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍. ഇത് പ്രതികള്‍ അങ്ങനെ നശിപ്പിച്ച് കളയാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ അന്വേഷണം അവസാനിക്കുമെന്ന തന്ത്രമാണ് പ്രതികള്‍ പയറ്റിയത് എന്നാണ് പോലീസ് നിഗമനം.

English summary
Police doubts that the mobile in actress case is in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X