Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല വീഡിയോയിലെ ആ പ്രമുഖ മലയാളി നടി ആര്?

കൊച്ചി: പ്രമാദമായ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മിഥുന്‍ സി വിലാസ് എന്ന കൊക്കാച്ചിയില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി റിപ്പോര്‍ട്ട്. കേസുമായ ബന്ധപ്പെട്ട സിനിമാ, സീരിയല്‍ രംഗത്തെ പ്രമുഖ നടിമാരെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. മിഥുന്‍ സി വിലാസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒട്ടേറെ നടിമാര്‍ കേസുമായി ബന്ധപ്പെട്ട വിവരം പോലീസിന് കിട്ടിയത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടിയുടെ പേര് ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മലയാളത്തിലെ ഒരു സംവിധായകന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയ ലാപ്‌ടോപില്‍ ഉണ്ടത്രെ. ഈ ലാപ്‌ടോപില്‍ നിന്നും ഒരു പ്രമുഖ നടിയുടെ അശ്ലീല വീഡിയോ കൂടി കിട്ടിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

actress

അതേസമയം ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറാകാത്തത് എന്താണ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. കേസിന്റെ അന്വേഷണം മരവിപ്പിക്കാന്‍ വേണ്ടി ഉന്നതതലങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണോ ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കാതെ വിട്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന സംശയം.

പ്രമുഖ നടിയുടെ വീഡിയോയ്ക്ക് പുറമെ ഒട്ടേറെ സ്ത്രീകളുടെ നഗ്നചിത്രങ്ങളും ലാപ്‌ടോപില്‍ ഉണ്ടായിരുന്നത്രെ. ഈ സംഘവുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന നടിമാരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സംഭവം വിവാദമാകാതിരിക്കാന്‍ രഹസ്യമായിട്ടായിരിക്കും ഇവരെ ചോദ്യം ചെയ്യുക എന്നാണ് കിട്ടുന്ന വിവരം. മയക്കുമരുന്ന് വ്യാപാരവുമായി നടിമാര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ അറസ്റ്റ് ഉണ്ടാകാനിടയുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+