Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ അക്രമങ്ങളിൽ പോലീസ് പ്രതിക്കൂട്ടിൽ എംകെ മുനീർ

വടകര : കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന അക്രമപരമ്പരയിലും കൊലപാതകത്തിലും പോലീസ് നിഷ്ക്രീയരാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീർ പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുളളവരെ ജീവിക്കാൻ അനവദിക്കുക , സി പി എം ക്രിമിനൽ ഫാസിസ്റ്റ് തേർവാഴ്ച അവസാനിപ്പിക്കുക , ജീവനും സ്വത്തിനും പോലീസ് സുരക്ഷ നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ജനകീയ പ്രതിക്ഷേധ സംഗമം ഓർക്കാട്ടേരിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ .

അടുത്ത് നടന്ന ഷുഹൈബ് , സഫീർ , മധു കൊലപാതകങ്ങൾ നിയമപാലകർ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കിൽ ഒഴിവാക്കാനാവുമായിരുന്ന സംഭവങ്ങളായിരുന്നു. സി.പി.എംക്രിമിനലുകളെ ഉപയോഗിച്ച് ഭരണംനടത്താമെന്ന വ്യാമോഹം ജനാധിപത്യ കേരളം തളളുമെന്നും ജനാധിപത്യ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം .

 kmmuneer

കുറ്റവാളികൾക്കെതിരെ നടപടി എടുക്കാൻ പോലീസ് ഇനിയും വൈകിയാൽ സമരപരിപാടി ശക്തമാക്കുമെന്ന് മുനീർ കൂട്ടിച്ചേർത്തു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ എസ്പി നേതാവ് ഷിബു ബേബിജോൺ, കെ എം ഷാജി എംഎൽഎ,കെ സി ഉമേഷ്ബാബു , കെ. സി .അബു , അഡ്വ പി കുമാരൻ കുട്ടി , ഐ. മൂസ്സ , കെ. പി. പ്രകാശൻ , കെ കെ. രമ , ബാബു ഒഞ്ചിയം , അഡ്വ:കെ.പ്രവീൺ കുമാർ,എൻ.വേണു,സി.കെ മൊയ്തു , എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+