കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനോയ്ക്കെതിരെ തെളിവായി വീഡിയോയും: മുങ്ങിയ പ്രതിയെ പൊക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

Google Oneindia Malayalam News

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ സിപിഎം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ബിനോയിയെ ചോദ്യം ചെയ്യാന്‍ കേരളത്തിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചത്.

<strong>കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; പാലായില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇടതുമുന്നണി, യുഡിഎഫില്‍ ആശങ്ക</strong>കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; പാലായില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇടതുമുന്നണി, യുഡിഎഫില്‍ ആശങ്ക

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നല്‍ക്കാന്‍ മുംബൈ പോലീസ് കണ്ണൂരിലെ ബിനോയിയുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ടിരുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടര്‍ന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്‍റെ തലശ്ശേരിയിലെ വീടിന്‍റെ അയല്‍പ്പക്കത്ത് നോട്ടീസ് നല്‍കിയ മുംബൈ പോലീസ് മടങ്ങുകയായിരുന്നു. ബിനോയിക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പരാതിക്കാരി പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

തെളിവുകള്‍

തെളിവുകള്‍

പരാതിയില്‍ വിശദമായ മൊഴി നല്‍കാന്‍ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരയപ്പോഴാണ് പരാതിക്കാരി ബിനിയിക്കെതിരേയുള്ള കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയത്. ഒന്നിച്ചുള്ള വീഡിയോകള്‍, ചിത്രങ്ങള്‍, ഫോണ്‍ റിക്കോര്‍ഡുകള്‍ തുടങ്ങിയവയാണ് യുവതി പോലീസിന് കൈമാറിയത്. ഇവ കൃത്രിമമാണോ എന്നറിയാല്‍ ഇവ ഫോറന്‍സിക് പരിശോധനയക്ക് ഹാജരാക്കും. ബിനോയിയും യുവതിയും മുംബൈയില്‍ ഒന്നിച്ചുണ്ടായിരുന്നു എന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

മുംബൈ പോലീസ്

മുംബൈ പോലീസ്

ബിനോയിക്കായി കേരളത്തിലും മുംബൈ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബിനോയ് കോടിയേരി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. കേരളത്തിലെത്തിയ മുംബൈ പോലീസ് സംഘം തുടര്‍ നടപടികള്‍ക്കായി ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. എഫ്ഐആര്‍ പകര്‍പ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെക്കാന്‍ മുംബൈ സംഘം സഹായം തേടിയത്.സിനിമാ നടനൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം

മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് ഫോണില്‍ വിളിക്കുകയും ചെയ്തു. കേരള പോലീസിനൊപ്പമായിരുന്നു ബിനോയിയുടെ വീടുകളില്‍ മുംബൈ സംഘം പോയത്. അതേസമയം, അറസ്റ്റ് തടയാനായി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയി ശ്രമങ്ങള്‍ തുടങ്ങിയത്.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് ഫോണില്‍ വിളിക്കുകയും ചെയ്തു. കേരള പോലീസിനൊപ്പമായിരുന്നു ബിനോയിയുടെ വീടുകളില്‍ മുംബൈ സംഘം പോയത്. അതേസമയം, അറസ്റ്റ് തടയാനായി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ബിനോയി ശ്രമങ്ങള്‍ തുടങ്ങിയത്.

പണം തട്ടാന്‍

പണം തട്ടാന്‍

ഇന്ന് തന്നെ മുംബൈ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും വിവരമുണ്ട്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നൽകിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബിനോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി മുംബൈ ഓഷിവാര പോലീസിലാണ് ബീഹാര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.

ദുബായില്‍

ദുബായില്‍

ദുബായില്‍ താന്‍ ജോലി ചെയ്യുന്ന ഡാന്‍സ്ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബിനോയ് കോടിയേരി. അവിടെ വെച്ച് തങ്ങള്‍ അടുപ്പത്തിലായി. ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് ബിനോയി വാഗ്ദാനം നല്‍കിയിരുന്നു. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായി. പിന്നീട് 2010 ല്‍ അന്ധേരിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചെങ്കിലും 2015 മുതല്‍ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നെന്നും പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നു.

English summary
police issue lookout notice against binoy kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X