പാസ്റ്ററെ ആക്രമിച്ച ഗോപിനാഥിന് പിന്തുണയുമായി സംഘികള്‍, അതിർവരമ്പുകൾ ലംഘിച്ച് പച്ചയ്ക്ക് വര്‍ഗീയത
ഇരിങ്ങാലക്കുടയിൽ പാസ്റ്റർക്കും വൈദിക വിദ്യാത്ഥികൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട ഹിന്ദു വർഗീയവാദികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിലെ പ്രധാന പ്രതി പുളിപ്പറമ്പില്‍ ഗോപിനാഥനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
ഇതിനിടെ ഗോപിനാഥിനെതിരെ നടപടി സ്വീകരിച്ചതിനെതിരെ പ്രതിഷേധവുമായി ഹിന്ദുവര്‍ഗായവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. മനു പിള്ള എന്ന പന്തളം സ്വദേശിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വര്‍ഗീയവാദികളെ പിന്തുണച്ച് പോസ്റ്റെത്തിയത്.പാസ്റ്റർമാരെ നിപ വൈറസിനോട് ഉപമിച്ചും ഹിന്ദുക്കളോട് സംഘടിച്ച് പ്രതിരോധിക്കാനും പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

വര്‍ഗീയ പ്രചാരണം
സാമുദായിക സൗഹാർദ്ദം തകർക്കും വിധം കടുത്ത വർഗീയ പ്രചാരണമാണ് ഈ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയിരിക്കുന്നത്. അയ്യായിരം സുഹൃത്തുക്കളും ആയിരത്തിലധികം ഫോളോവേഴ്‌സും ഈ അക്കൗണ്ടിന് ഫേസ് ബുക്കിലുണ്ട്. കടുത്ത ഹൈന്ദവ വർഗീയ പോസ്റ്റുകളാണ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്..

മര്‍ദ്ദനം
പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസിനേയും രണ്ട് വൈദിക വിദ്യാര്‍ത്ഥികളേയും ആണ് കഴിഞ്ഞ ദിവസം ചിലര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.ഹിന്ദുക്കളുടെ ഏരിയയില്‍ എന്തിന് വന്നു എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഹിന്ദു വീടുകളില്‍ കയറുന്നില്ലെന്ന് പറഞ്ഞിട്ടും സംഘം ഇവരെ വെറുതേ വിട്ടില്ല. ഇനി പ്രദേശത്ത് കണ്ടാല്‍ മര്‍ദ്ദിക്കും എന്ന ഭീഷണിയും മുഴക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെയാണ് സംഭവത്തെ ന്യായീകരിച്ച് മനു പിള്ളയെന്ന് പ്രഫൈലില്‍ നിന്നും പോസ്റ്റ് എത്തിയത്.പേസ്റ്റ് ഇങ്ങനെ-

ഹിന്ദുക്കള്‍ ചെയ്യേണ്ടത് ?
'' എന്ത് തെറ്റാണ് ഇയ്യാള്‍ ചെയ്തത് ? സ്വന്തം ഗ്രാമത്തില്‍ ചേക്കാറാന്‍ ശ്രമിച്ച നിപാ വൈറസുകളെ പുറത്താക്കിയതോ ?ഹിന്ദു കുടുംബങ്ങളില്‍ ക്രിസ്തീയ മതപരിവര്‍ത്തന ലഘുലേഖകള്‍ വിതരണം ചെയ്യുന്നതാണോ പൗരസ്വാതന്ത്ര്യം ?എന്താണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടത് ? ഇവന്മാര്‍ക്ക് വേണ്ടി സദ്യയൊരുക്കി കാത്തിരിയ്ക്കണമോ ? അതോ അമ്മപെങ്ങന്മാരുള്ള വീട്ടിലെ വാതിലുകള്‍ ഇവന്മാര്‍ക്ക് വേണ്ടി തുറന്നിടണമോ ?

സമാധാന അന്തരീക്ഷം
ക്രിസ്ത്യന്‍ കുടുബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് തന്നെ വയറ്റിലൊണ്ടാക്കി കൊടുക്കുന്ന റോബിനച്ചന്മാരുള്ള ഈ കാലത്ത് എങ്ങനെ വിശ്വസിയ്ക്കും ഈ മരവേടന്മാരെ.
ഓരോ ഹിന്ദുവും ഇതേ പോലെയുള്ള നിപാ വൈറസുകളെ ആട്ടിയോടിച്ചാല്‍ കേരളത്തിലെ സമാധാന പരമായ അന്തരീക്ഷം നിലനില്‍ക്കും. എന്തായാലും ഇത്തരക്കാര്‍ക്കെതിരെ സ്വയം പ്രതിരോധമായി തോക്ക് ഉപയോഗിയ്ക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കണം.ഈ ചെറുപ്പക്കാരനെ പോലെ ഓരോ ഹിന്ദുവും സ്വയം പ്രതിരോധം തീര്‍ക്കണം.

വൈദേശിക വൈറസുകളെ
വിമര്‍ശിയ്ക്കുന്നവരെ പുച്ചത്തോടെ തള്ളിക്കളയണം. ഇത്തരം ചുണക്കുട്ടന്മാര്‍ക്ക് ഹിന്ദു സമൂഹം എല്ലാ സഹായവും ചെയ്ത് നല്‍കണം. ഇനി മേല്‍ നടക്കരുത് കേരളത്തില്‍ മതപരിവര്‍ത്തന നാടകങ്ങള്‍.
'' സംഘടിയ്ക്കാം നമുക്ക് ഒന്നായി ഹിന്ദു സഹോദരങ്ങളെ. പ്രതിരോധിയ്ക്കാം നമുക്ക് ഇത്തരം വൈദേശിക വൈറസുകളെ എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications