കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി എഞ്ചിനീയർ ഓസ്ട്രേലിയയിൽ മരിച്ച സംഭവം: ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് !!!

പൊന്‍കുന്നം സ്വദേശിയും ഓസ്‌ട്രേലിയയില്‍ സോഫ്‌റ്റെവെയര്‍ എഞ്ചിനീയറുമായ മോനിഷയെ ഫെബ്രുവരി ആറിനാണ് മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  • By മരിയ
Google Oneindia Malayalam News

കോട്ടയം: ഓസ്‌ട്രേലിയയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കോട്ടയം സ്വദേശിയായ മോനിഷ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അരുണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോനിഷയുടെ അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണ് നടപടി.

മോനിഷയുടെ മരണം

പൊന്‍കുന്നം സ്വദേശിയും ഓസ്‌ട്രേലിയയില്‍ സോഫ്‌റ്റെവെയര്‍ എഞ്ചിനീയറുമായ മോനിഷയെ ഫെബ്രുവരി ആറിനാണ് മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പറ്റിച്ച് വിവാഹം കഴിച്ചു

പ്രണയിച്ചാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്. ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറായിരുന്നു മോനിഷ. ഭര്‍ത്താവായ അരുണ്‍ നഴ്‌സ് ആയിരുന്നു. ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണെന്ന് കള്ളം പറഞ്ഞാണ് അരുണ്‍ മോനിഷയെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.

ഭര്‍തൃപീഡനം

വിവാഹത്തിലൂടെ താന്‍ വഞ്ചിയ്ക്കപ്പെട്ടു എന്ന തിരിച്ചറിവും അരുണിന്റെ പീഡനവും കാരണമാണ് മോനിഷ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ സുശീലദേവി കോട്ടയം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

അമ്മയുടെ പരാതി

ഒന്നര വര്‍ഷം മുമ്പാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് അരുണെന്ന് മോനിഷ പറഞ്ഞിരുന്നതായി അമ്മ സുശീലാദേവി പറയുന്നു. അരുണില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെ കുറിച്ചും മകള്‍ പറഞ്ഞിരുന്നത്രേ...

ദുരൂഹ മരണം

ബെഡ്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ മോനിഷയെ കണ്ടു എന്നാണ് അരുണ്‍ നാട്ടില്‍ അറിയിച്ചത്. മൃതദേഹവുമായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. എന്നാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ അരുണ്‍ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയി.

ലുക്കഔട്ട് നോട്ടീസ്

സുശീലദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരെ ലുക്ക്ഔടട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖേന ഓസ്‌ട്രേലിയന്‍ പോലീസിന് കൈമാറും.

അമ്മയുടെ വേദന

മോനിഷയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. അതിന് ശേഷം അധ്യാപികയായ അമ്മ സുശീലദേവിയാണ് മോനിഷേയും സഹോദരിയയേയും വളർത്തിയത്. മകളുടെ മരണത്തിന്റെ ഷോക്കിൽ നിന്ന് ഈ അമ്മ ഇപ്പോഴും മുക്തയായിട്ടില്ല.

കുടുംബത്തിന്റെ പ്രതികണം

കോട്ടയം സ്വദേശി തന്നെയാണ് മോനിഷയുടെ ഭർത്താവ് അരുണും. എന്നാൽ യുവതിയുടെ മരണത്തെ കുറിച്ച് പ്രതികരിയ്ക്കാൻ ഇയാളുടെ ബന്ധുക്കൾ തയ്യാറായിട്ടില്ല. അരുൺ നാട്ടിലില്ലെന്ന് മറുപടി മാത്രമാണ് ഇവരിൽ നിന്ന് ലഭിയ്ക്കുന്നത്.

English summary
Police issued look out Notice against Husband in Malayalee techi Monisha's Death in Australia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X