Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാപ്ടോപ് ബിന്ധ്യയുടേത്?പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: കൊച്ചി ബ്ളാക്ക് മെയില്‍ കേസില്‍ പ്രതികള്‍ക്കായി പൊലീസി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിന്ധ്യ തോമസിനും റുക്‌സാനയ്ക്കും വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഓഗസ്റ്റ് രണ്ടിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനിടെ കേസില്‍ കണ്ടെടുത്ത ലാപ്‌ടോപ് ബിന്ധ്യയുടേതാണെന്ന് സംശയമുണ്ട്.

ലാപ്‌ടോപില്‍ ഉന്നതരുടെ ദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ളതായും സൂചനയുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ജയചന്ദ്രനില്‍ നിന്നാണ് പൊലീസ് ലാപ്‌ടോപ് പിടിച്ചെടുത്തത്. റുക്‌സാനയുടെ ഫഌറ്റില്‍ വച്ചാണ് കേസിന്റെ ഗൂഢാലോചന നടന്നതെന്നും രണ്ടും പ്രാവശ്യം ഇവരുടെ ഫഌറ്റില്‍ കഴിഞ്ഞതായും ജയചന്ദ്രന്‍ വെളിപ്പെടുത്തി.

Rukasana Bindhya

തിരുവനന്തപുരത്തെ വ്യവാസായി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റുക്‌സാനയെയും ബിന്ധ്യയെയും അറസ്റ്റ് ചെയ്‌തേയ്ക്കും. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്യുക. കേസില്‍ അറസ്റ്റിലാകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് പ്രതികള്‍ മുങ്ങിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+