പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു
മാനന്തവാടി: മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റും. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ ( 65 ) ആണ് മരിച്ചത്. ഇദ്ദേഹം ഉന്തുവണ്ടി കച്ചവടക്കാരനാണ്. സി പി ഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതിക്കുമാണ് പരിക്കേറ്റത്. ഇന്ന് മൂന്ന് മണിയോടെ വള്ളിയൂർക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂരിൽ നിന്നും പ്രതിയേയും കൊണ്ട് വരികയായിരുന്ന അമ്പലവയൽ പോലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആൽമരത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു.
മോഷണ കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മൂന്ന് മണിയോടെയാണ് അപകടം. വള്ളിയൂർക്കാവ് അമ്പലത്തിനടുത്താണ് പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിഞ്ഞത്. വഴിയോര കച്ചവടക്കാരൻ വാഹനത്തിനടിയിൽ പെടുകയായിരുന്നു.












Click it and Unblock the Notifications