Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരണ്യയെ കുറിച്ച് ചോദിച്ചാല്‍ ചെന്നിത്തല പൊട്ടിത്തെറിയ്ക്കുമോ... എന്താണ് സംഭവം?

തിരുവനന്തപുരം: പോലീസ് നിയമനത്തട്ടിപ്പ് കേസ് അടുത്തിടെ ഉയര്‍ന്നു വന്ന ഒരു ആരോപണം ആണ്. അതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേരും ഉണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് വന്നതോടെ മാധ്യമങ്ങളുടെ ശ്രദ്ധ അതിലേയ്ക്ക് മാറി.

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെ കുറിച്ച് പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച രമേശ് ചെന്നിത്തലയോട് ശരണ്യ കേസിനെ കുറിച്ചും ചോദിച്ചു. ഇതോടെ പോലീസ് മന്ത്രി അല്‍പം ക്ഷുഭിതനായി.

Ramesh Chennithala

പോലീസ് നിയമനത്തട്ടിപ്പില്‍ തനിയ്‌ക്കോ തന്റെ ഓഫീസിനോ ഒരു പങ്കും ഇല്ലെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. ഈ സംഭവത്തില്‍ ഒരാള്‍ക്ക് പോലും ജോലി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും മന്ത്രിയുടെ സീല്‍ അടിച്ചാല്‍ ആര്‍ക്കാണ് ജോലി കിട്ടുക എന്നാണ് മന്ത്രിയുടെ ചോദ്യം. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. കേസിലെ പ്രതികള്‍ ഉപയോഗിച്ചത് ഔദ്യോഗിക സീല്‍ അല്ലെന്നും ചെന്നിത്തല പറഞ്ഞു.

തട്ടിപ്പുകാര്‍ ഒരു മന്ത്രിയുടെ പേര് പറയുന്നത് പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ അത് അതേപടി കൊടുക്കുന്നത് ശരയല്ലെന്ന് മന്ത്രി മാധ്യമങ്ങളെ ഉപദേശിയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+