Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളില്‍ കടന്നു കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്‍റെ ലാത്തിച്ചാര്‍ജ്ജ്; പ്രതിരോധിച്ചതെന്ന്

Recommended Video

cmsvideo
    Student Beaten Up By Police At Varkala School | Oneindia Malayalam

    വര്‍ക്കല: വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കടന്ന കയറി പോലീസ് മര്‍ദ്ദിച്ചതായി പരാതി. വര്‍ക്കല ഗവണ്‍മെന്‍റ് മോഡയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പോലീസിനെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയതതെന്നാണ് പോലീസിന്‍റെ വിശദീകരണം.

    സ്കൂളില്‍ യൂത്ത് ഫെസ്റ്റിവലിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഒരു സംഘം പടക്കം പൊട്ടിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്കൂളില്‍ എത്തിയ വര്‍ക്കല സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സുധീഷിന് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്. സുധീഷ് ഇപ്പോള്‍ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

    police

    സംഭവത്തെത്തുടര്‍ന്ന് പൊലീസിനും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാനാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    പോലീസിനെ വിവരം അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു വിശദീകരണം നല്‍കാന്‍ സ്കൂള്‍ പ്രിന്‍സിപ്പലോ മറ്റ് അധ്യാപകരോ ഇതുവരെ തയ്യാറായിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+