കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമം' കാണാന്‍ ക്ളാസ് കട്ട് ചെയ്യുന്നവരെ പിടിയ്ക്കാന്‍ പൊലീസിന്‍റെ 'ഓപ്പറേഷന്‍ ഗുരുകുലം'

Google Oneindia Malayalam News

കോട്ടയം: 'പ്രേമം' തലയ്ക്ക് പിടിച്ചാല്‍ പിന്നെ എന്ത് ചെയ്യും. അടുത്തുള്ള തീയേറ്ററിലേയ്ക്ക് പോവുക തന്നെ. കാണാമല്ലോ പ്രേമം. അവധിക്കാലം തീര്‍ന്നതോടെ പ്രേമം റിലീസ് ചെയ്തതില്‍ അല്‍ഫോണ്‍സ് പുത്രനോട് കുട്ടികള്‍ക്ക് അല്‍പ്പം ദേഷ്യമുണ്ടാകും. കോട്ടയത്തും സമീപ ജില്ലകളിലും ക്ളാസില്‍ നിന്ന് മുങ്ങി സിനിമയ്ക്ക് പോകുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ 'മുങ്ങല്‍ വിദഗ്ദരെ 'പൊക്കാന്‍ പൊലീസ് തന്നെ നേരിട്ടിറങ്ങിയിരിയ്ക്കുകയാണ്.

സിനിമ തീയേറ്ററിലേയ്ക്ക് പോകുന്ന കുട്ടികളെ തിരികെ ക്ളാസ് മുറികളിലേയ്ക്ക് കൊണ്ടുവരുന്നതാനായി ഒപ്പറേഷന്‍ ഗുരുകുലം എന്ന പദ്ധതി നടത്തുകയാണ് കോട്ടയത്തെ പൊലീസുകാര്‍. ജില്ല പൊലീസ് മേധാവി എംപി ദിനേശിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കഌസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്നവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയത്.

Premam

25 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ ഗുരുകുലത്തില്‍ കുടുങ്ങിയത്. പലരും എത്തിയത് പ്രേമം കാണാന്‍. യൂണിഫോം സ്‌കൂള്‍ ബാഗില്‍ ഒളിപ്പിച്ചും മറ്റുമാണ് കുട്ടികള്‍ എത്തിയത്. പൊലീസ് വിരട്ടിയതോടെ കുട്ടികളില്‍ പലരും ക്ളാസില്‍ നിന്ന് മുങ്ങി സിനിമ കാണാനെത്തിയ വിവരം പറഞ്ഞു. രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണ് കുട്ടികളെ മടക്കി അയച്ച്. പള്‌സ്ടു, ഐടിഐ വിദ്യാര്‍ഥികളാണ് കഌസില്‍ നിന്നും സിനിമയ്ക്കായി മുങ്ങിയതിലധികവും. പിടികൂടിയവരുടെ കൂട്ടത്തില്‍ പെണ്‍കുട്ടികളുമുണ്ട്.

English summary
Police launch 'Operation Gurukulam' for school kids in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X