Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയുടെ മരണം; ജാഫര്‍ ഇടുക്കിയേയും തരികിട സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരായ ജാഫര്‍ ഇടുക്കിയേയും സാബു മോനേയും വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച ഉച്ചയോടെ ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. മണിയുടെ മരണത്തില്‍ കൊലപാതക സാധ്യതയും പൊലീസ് പരിശോധിയ്ക്കുന്ന സാഹചര്യത്തിലാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളേയും നടന്‍മാരേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഇതിനിടെ പാഡിയിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും ഒരു കുപ്പി കണ്ടെടുത്തു. കീടനാശിനി കൊണ്ടുവരാന്‍ ഉപയോഗിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

jaffaridukki-sabumon

മണിയുടെ സഹായികള്‍ ഉള്‍പ്പടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഔട്ട് ഹൗസിലെ മദ്യപാനത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യത്തില്‍ മണി മദ്യം കഴിച്ചില്ലെന്നായിരുന്നു സാബുമോന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം കളവാണെന്ന് മണിയുടെ മാനേജര്‍ ജോബി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+