ഫോൺ സംഭാഷണമടക്കം കൈമാറി മഞ്ജു വാര്യർ, അറസ്റ്റൊഴിവാക്കാൻ ശ്രീകുമാർ മേനോന്റെ ശ്രമം
കൊച്ചി: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യാന്‍ പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തൃശൂര്‍ പോലീസ് ശ്രീകുമാര്‍ മേനോന് ഉടന്‍ നോട്ടീസ് അയച്ചേക്കും. അറസ്റ്റുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കാനുളള നിയമപരമായ നീക്കം ശ്രീകുമാര്‍ മേനോന് നടത്തുന്നതായി സൂചനയുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
മഞ്ജു വാര്യര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് ടൗണ്‍ പോലീസ് ശ്രീകുമാര്‍ മേനോന് എതിരെ കഴിഞ്ഞ ആഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സൈബര്‍ ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കാനുളള ശ്രമം, അപായപ്പെടുത്തുമെന്നുളള ഭീഷണി അടക്കമുളള കുറ്റങ്ങളാണ് ശ്രീകുമാര്‍ മേനോന് എതിരെയുളളത്. ശനിയാഴ്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

ബിസ്സിനസ്സുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനില്‍ നിന്നും അകന്നതിന് പിന്നാലെ തന്നെ അപമാനിക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നു എന്നാണ് മഞ്ജു വാര്യരുടെ പരാതി. ശ്രീകുമാര്‍ മേനോന് എതിരെ ചില ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും തമ്മിലുളള ഫോണ്‍ സംഭാഷണങ്ങളും ചില മെസ്സേജുകളുടെ സ്ക്രീന്‍ ഷോട്ടുകളും ശ്രീകുമാര്‍ മേനോന്റെ അടുപ്പക്കാരായ ചിലര്‍ സോഷ്യല്‍ മീഡിയിയല്‍ നടത്തിയ പ്രതികരണങ്ങളും അടക്കമുളള തെളിവുകളാണ് മഞ്ജു കൈമാറിയിരിക്കുന്നത്.
സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് കേസന്വേഷിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി തന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രീകുമാര്‍ മേനോന് ശ്രമിക്കുന്നതായി തൃശൂര്‍ ക്രൈംബ്രാഞ്ച് എസിപി സിഡി ശ്രീനിവാസന് നല്കിയ മൊഴിയില്‍ മഞ്ജു വാര്യര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ മഞ്ജുവിന് മറുപടിയുമായി വന്ന ശ്രീകുമാര്‍ മേനോന് കേസുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications