കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ ധരിച്ച് പ്രസവ വാര്‍ഡില്‍ പോലീസുകാരന്‍; ലക്ഷ്യം ഗൗരവമേറിയത്, പോലീസ് നല്‍കുന്ന സൂചന...

Google Oneindia Malayalam News

ഇടുക്കി: പര്‍ദ ധരിച്ച പോലീസുകാരന്‍ ലേബര്‍ റൂമില്‍ കയറിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നത്. വന്‍ കുറ്റകൃത്യം സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് സംശയം. എന്തിനാണ് പോലീസുകാരന്‍ പ്രസവ വാര്‍ഡില്‍ കയറിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിശദമാക്കിയില്ല. എന്നാല്‍ വന്‍ കുറ്റകൃത്യത്തിനാണ് പോലീസുകാരന്‍ അകത്ത് കടന്നതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ മുങ്ങിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

20

കുളമാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെതിരെയാണ് കേസ്. പെരുമ്പള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറുകയായിരുന്നു. പര്‍ദ ധരിച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസുകാരന്‍ വാര്‍ഡിലുള്ള ആരെയെങ്കിലും കാണാന്‍ എത്തിയതാണോ എന്നാണ് സംശയം.

ഒരു രോഗിക്ക് കൂട്ടിരിക്കുന്ന വ്യക്തി പോലീസുകാരനെ കണ്ടു. തിരിച്ചറിഞ്ഞതോടെ ബഹളം വച്ചു. ഈ വേളയില്‍ പര്‍ദ്ദയിട്ടയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ പിടികൂടിയെങ്കിലും പോലീസുകാരനാണെന്ന് പറഞ്ഞ് വീണ്ടും കുതറിയോടി.

സെക്യൂരിറ്റി ജീവനക്കാരന്റെയും വാര്‍ഡിലുള്ളവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ എന്തിനാണ് പര്‍ദ ധരിച്ചെത്തിയതെന്ന് വ്യക്തമല്ല. നൂര്‍ സമീറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

ആള്‍മാറാട്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഒരു കേസില്‍പെട്ട് സസ്‌പെന്‍ഷനിലായിരുന്നു നൂര്‍ സമീര്‍. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് ഇയാള്‍ വീണ്ടും ജോലിക്ക് കയറിയത്. കഞ്ചാവ് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിലാണ് നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നത്.

English summary
Police man entered to labour ward in Idukki Hospital likely to serious crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X