കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്റെ ചിത്രവും ഉള്‍പ്പെട്ടു; പട്ടിക മൊത്തം വ്യാജമെന്ന് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
ഈ ചേട്ടന്മാരെ ഒന്ന് നോക്കിവെച്ചോ! | Oneindia Malayalam

കോഴിക്കോട്: ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളായിരുന്നു നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരായിരുന്നു ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നത്.

<strong>'മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം'; സുരേന്ദ്രന്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം: കോടതി</strong>'മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം'; സുരേന്ദ്രന്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം: കോടതി

പമ്പയിലും നിലയ്ക്കലിലും നടന്ന പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമങ്ങളിലേക്ക് എത്തുന്ന സ്ഥിതിയുമുണ്ടായി. ഈ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുന്നൂറില്‍പരം പ്രതികളുടെ ഫോട്ടോകളാണ് ഇന്നലെ പോലീസ് പുറത്തുവിട്ടത്. ഈ പട്ടികയില്‍ പോലീസുകാരന്റെ ഫോട്ടോയും ഉള്‍പ്പെട്ടതാണ് സേനയ്കക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

210 പേരുടെ ഫോട്ടോകള്‍

210 പേരുടെ ഫോട്ടോകള്‍

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമസംഭവങ്ങളില്‍ പങ്കെടുത്ത 210 പേരുടെ ഫോട്ടോകള്‍ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് വന്നെത്തിയ പ്രതിഷേധക്കാരെ ഈ ചിത്രങ്ങളുടെ സഹായത്തോടെ പിടികൂടാന്‍ കഴിയുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ.

വ്യാപകമായി പ്രചരിച്ചു

വ്യാപകമായി പ്രചരിച്ചു

പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയിയിലും ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പോലീസും ടിവി ചാനലുകളും പകര്‍ത്തിയ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്.

പട്ടികയില്‍ ഒരു പോലീസുകാരനും

പട്ടികയില്‍ ഒരു പോലീസുകാരനും

എന്നാല്‍ ഈ പട്ടികയില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടത് സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പോലീസ് പുറത്തുവിട്ട പട്ടികയില്‍ 167-ാം നമ്പറായി ചേര്‍ത്തിരിക്കുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പോലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു.

മറ്റാരുടേയെങ്കിലും ചിത്രം ഉള്‍പ്പെട്ടിട്ടോ

മറ്റാരുടേയെങ്കിലും ചിത്രം ഉള്‍പ്പെട്ടിട്ടോ

അബദ്ധം മനസ്സിലായതോടെ പട്ടികയില്‍ നിന്ന് പോലീസുകാരന്റെ ചിത്രം ഉടന്‍ നീക്കുകയും ചെയ്തു. ഇത്തരത്തില്‍ മറ്റാരുടേയെങ്കിലും ചിത്രം ഉള്‍പ്പെട്ടിട്ടോ എന്നും ഇപ്പോള്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

അബദ്ധത്തില്‍

അബദ്ധത്തില്‍

ശബരിമലയിലും പരിസര പ്രദേശങ്ങളിലും അക്രമം നടന്നുകൊണ്ടിരിക്കെ മഫ്തിയിലും ധാരാളം പോലീസുകാരെ വിന്യസിച്ചിരുന്നു. ഇത്തരത്തില്‍ വിന്യസിച്ച പോലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ കടന്നു കൂടുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.

പോലീസും അക്രമത്തില്‍ പങ്കാളിയായി

പോലീസും അക്രമത്തില്‍ പങ്കാളിയായി

പട്ടികയില്‍ പോലീസുകാരന്റെ ചിത്രവും കൂടി ഉള്‍പ്പെട്ടതോടെ പട്ടികയുടെ വിശ്വാസം തകര്‍ന്നിരിക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം പോലീസും അക്രമത്തില്‍ പങ്കാളിയായി എന്നതിന്റെ തെളിവാണ് ഈ ചിത്രം സൂചിപ്പിക്കുന്നത് എന്നാണ് ബിജെപി നേതാവായ എംടി രമേശ് ആരോപിക്കുന്നത്. ഇതേകുറിച്ചുള്ള എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്.

പ്രചരിപ്പിക്കുന്നത്

പ്രചരിപ്പിക്കുന്നത്

അതിലെ 167ആം നമ്പറുകാരന്‍ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആര്‍എസ്എസുകാരന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

പൊലീസുകാരും സിപിഎം ഗുണ്ടകളും

പൊലീസുകാരും സിപിഎം ഗുണ്ടകളും

ഇത്തരത്തില്‍ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാല്‍ ഇയാള്‍ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതില്‍ നുഴഞ്ഞു കയറിയിരുന്നു.

സര്‍ക്കാര്‍ ശ്രമിക്കുന്നത്

സര്‍ക്കാര്‍ ശ്രമിക്കുന്നത്

പിണറായിയുടെ ധാര്‍ഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലില്‍ അടച്ച് ഈ മുന്നേറ്റത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്

ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്

അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദര്‍ശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങള്‍ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ല.

ഫേസ്ബുക്ക് പോസ്റ്റ്

എം ടി രമേശ്

രാഷ്ട്രീയത്തില്‍ ഇറങ്ങാനായിരുന്നെങ്കില്‍ ആര്‍എസ്എസിലും ബിജെപിയിലും നേരിട്ട് അംഗത്വം ലഭിച്ചേനെ

English summary
police man icluded in the look out notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X