കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദയിട്ട് പ്രസവവാര്‍ഡില്‍ കയറിയ പോലീസുകാരനെ പിടികൂടി; സുഹൃത്തിനെ കാണാന്‍ വന്നതെന്ന്

Google Oneindia Malayalam News

തൊടുപുഴ: പര്‍ദയിട്ട് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കയറിയ പോലീസുകാരനെ പിടികൂടി. കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറാണ് കസ്റ്റഡിയിലായത്. ഇയാളുടെ സഹായി കുമ്മംകല്ല് സ്വദേശി ബിലാല്‍ ഒളിവിലാണ്. ബിലാലിന്റെ പെട്ടി ഓട്ടോയിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു.

20

ഓട്ടോയില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നൂര്‍ സമീര്‍ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നു. ബിലാലിനെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. ഒരു സുഹൃത്തിനെ കാണാനാണ് ആശുപത്രിയില്‍ പോയതെന്ന് നൂര്‍ സമീര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഏത് സുഹൃത്താണെന്ന് വ്യക്തമാക്കിയില്ല.

മാത്രമല്ല പോലീസ് പരിശോധിച്ചപ്പോള്‍ അങ്ങനെ ഒരു സുഹൃത്തിനെ കണ്ടെത്താനും സാധിച്ചില്ല. സുഹൃത്തിനെ കാണാന്‍ പര്‍ദയിട്ട് വരേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്തോ വന്‍ പദ്ധതിയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.

പെരുമ്പള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പര്‍ദ്ദ ധരിച്ചാണ് ഒരു പുരുഷന്‍ പ്രസവ വാര്‍ഡില്‍ കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു രോഗിക്ക് കൂട്ടിരിക്കുന്ന വ്യക്തി പോലീസുകാരനെ കണ്ടു. തിരിച്ചറിഞ്ഞതോടെ ബഹളം വച്ചു. ഈ വേളയില്‍ പര്‍ദ്ദയിട്ടയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ പിടികൂടിയെങ്കിലും പോലീസുകാരനാണെന്നും അന്വേഷണത്തിന് വന്നതാണെന്നും പറഞ്ഞ് വീണ്ടും കുതറിയോടി.

സെക്യൂരിറ്റി ജീവനക്കാരന്റെയും വാര്‍ഡിലുള്ളവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നൂര്‍ സമീറിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

ആള്‍മാറാട്ടത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഒരു കേസില്‍പെട്ട് സസ്‌പെന്‍ഷനിലായിരുന്നു നൂര്‍ സമീര്‍. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് ഇയാള്‍ വീണ്ടും ജോലിക്ക് കയറിയത്. കഞ്ചാവ് കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിലാണ് നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നത്.

English summary
Police man who entered to labour ward in Idukki Hospital under custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X