കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഞ്ഞടുക്കുന്ന തീവണ്ടി.. മരണത്തിനും ജീവിതത്തിനുമിടയിലെ ട്രാക്കിൽ കുടുങ്ങി മനോജ്.. രക്ഷകനായി എഎസ്‌ഐ!

Google Oneindia Malayalam News

ആലുവ: പോലീസിനെ തെറിവിളിക്കാനും കുറ്റം പറയാനും കിട്ടുന്ന അവസരങ്ങള്‍ ആരും പാഴാക്കാറില്ല. പോലീസുകാര്‍ എല്ലാവരും മാന്യന്മാരാണ് എന്നോ എല്ലാവരും തെറിവിളിക്കപ്പെടേണ്ടവരാണ് എന്നോ അല്ല. ചില സന്ദര്‍ഭങ്ങളില്‍ ജീവന്‍ പണയം വെച്ചും രക്ഷകരാകുന്ന പോലീസുകാരുമുണ്ട്. അവര്‍ക്ക് കയ്യടി നല്‍കുക തന്നെ വേണം. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കില്‍ തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ മനോജ് എന്ന യാത്രക്കാരനെ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന എഎസ്‌ഐ സിദ്ദിഖ് രക്ഷപ്പെടുത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ കയ്യിലെടുത്ത് പിടിച്ച് തന്നെയായിരുന്നു. സംഭവം ഇങ്ങനെയാണ്.

ആലുവയില്‍ നിന്നും വയനാട്ടിലേക്ക് പോകാനാണ് മനോജ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സിദ്ദിക്കിനോട് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ഏത് പ്ലാറ്റ്‌ഫോമിലാണ് നിര്‍ത്തുകയെന്ന് മനോജ് അന്വേഷിച്ചു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു ട്രെയിന്‍. മൂന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള എളുപ്പവഴിയെന്ന നിലയ്ക്ക് മനോജ് ട്രാക്കിലേക്ക് ഇറങ്ങി. എന്നാല്‍ ആ സമയം ഒന്നാമത്തെ ട്രാക്കിലേക്ക് മംഗള എക്‌സ്പ്രസ് ട്രെയിന്‍ വന്നുകൊണ്ടിരിക്കുന്നത് മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കണ്ട് നിന്നവരെല്ലാം ഞെട്ടിത്തരിച്ചു.

train

ട്രാക്ക് മുറിച്ച് കടക്കുന്ന മനോജിനെ ട്രെയിന്‍ വരുന്ന വിവരം അറിയിക്കാന്‍ മറ്റ് യാത്രക്കാര്‍ ബഹളം വെച്ചു. ലോക്കോ പൈലറ്റും ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതോടെയാണ് അപകടം അടുത്തെത്തിയ വിവരം മനോജ് മനസ്സിലാക്കുന്നത്. തീവണ്ടി കൂകിപ്പാഞ്ഞടുക്കുന്നത് കണ്ട മനോജ് ട്രാക്കില്‍ നിന്ന് അനങ്ങാനാവാതെ നിന്നുപോയി. ഈ സമയത്താണ് പ്ലാറ്റ്‌ഫോമില്‍ നിന്ന മനോജ് നിമിഷ നേരം കൊണ്ട് മനോജിന്റെ കൈപിടിച്ച് വലിച്ച് പ്ലാറ്റ്‌ഫോമിലേക്കിട്ടത്. എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കഴിഞ്ഞു. പ്ലാറ്റ്‌ഫോമിലേക്ക് വീണ മനോജിന് ജീവന്‍ തിരിച്ച് കിട്ടിയെന്ന് അപ്പോഴും വിശ്വസിക്കാനായിരുന്നില്ല. കൂടി നിന്നവരുടെയെല്ലാം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ എഎസ്‌ഐ ശ്രീജിത്തിനും അപ്പോഴും അമ്പരപ്പ് മാറിയിരുന്നില്ല. ട്രെയിന്‍ കയറാന്‍ എളുപ്പവഴിയെന്ന നിലയ്ക്ക് ട്രാക്ക് മുറിച്ച് കടക്കുന്നവര്‍ക്കെല്ലാം പാഠമാണ് മനോജിന്റെ ഈ അനുഭവം. എല്ലായിടത്തും രക്ഷകനായി സിദ്ദിഖുമാര്‍ ഉണ്ടാകണമെന്നില്ല.

ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ.. വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി.. വെള്ളം കൊടുത്തില്ല!ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ.. വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി.. വെള്ളം കൊടുത്തില്ല!

ആർജെ രാജേഷ് കൊലക്കേസിൽ മുഖ്യപ്രതി അലിഭായ് പിടിയിൽ.. വലയിലായത് തലസ്ഥാനത്ത് വിമാനമിറങ്ങിയ ഉടൻആർജെ രാജേഷ് കൊലക്കേസിൽ മുഖ്യപ്രതി അലിഭായ് പിടിയിൽ.. വലയിലായത് തലസ്ഥാനത്ത് വിമാനമിറങ്ങിയ ഉടൻ

English summary
Police officer rescued a man who was trapped in railway track at Aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X