ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തയാളുടെ തലയ്ക്കടിച്ചു; പോലീസുകാരന് സസ്പെന്ഷന്
കൊല്ലം: കുട്ടിയുമായി യാത്ര ചെയ്യവെ ഹെല്‍മറ്റില്ലെന്ന കാരണം പറഞ്ഞ് പോലീസ് യുവാവിന്റെ തലയ്ക്കടിച്ചു. തലപൊട്ടി ചോരിയൊലിച്ച കൊല്ലം സ്വദേശി സന്തോഷിന്റെ പ്രതിഷേധത്തിന് പിന്നാലെ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എ.ആര്. ക്യാംപിലെ പൊലീസുകാരന് മാര്‍ഷ് ദാസിനെ സിറ്റി പൊലീസ് കമ്മിഷണറാണ് സസ്പെന്‍ഡ് ചെയ്തത്.
വൈകുന്നേരം 5.30 ന് കൊല്ലം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം. കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചശേഷം പണമെടുക്കാനായി വീട്ടിലേക്ക് പോവുകയായിരുന്ന സന്തോഷിനെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് പോലീസ് ഉദ്യോഗസ്ഥനാണ് വയര്‍ലസ് കൊണ്ട് അടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഏകദേശം അരമണിക്കൂറോളം സന്തോഷും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് ആശ്രാമം ലിങ്ക് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും സതംഭിച്ചു. പിന്നീട് എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വാഹന പരിശോധനയ്ക്കിടെ പൊലീസ് സന്തോഷിന്റെ വാഹനം കൈകാണിച്ചപ്പോള്‍ അല്പം മുന്നോട്ടാണ് ഇയാള്‍ ബൈക്ക് നിര്‍ത്തിയത്. ഇതേ തുടര്‍ന്ന് പോലീസുകാരന് ക്ഷോഭിക്കുകയും തുടര്‍ന്ന് ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയര്‍ലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications