കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തയാളുടെ തലയ്ക്കടിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: കുട്ടിയുമായി യാത്ര ചെയ്യവെ ഹെല്‍മറ്റില്ലെന്ന കാരണം പറഞ്ഞ് പോലീസ് യുവാവിന്റെ തലയ്ക്കടിച്ചു. തലപൊട്ടി ചോരിയൊലിച്ച കൊല്ലം സ്വദേശി സന്തോഷിന്റെ പ്രതിഷേധത്തിന് പിന്നാലെ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എ.ആര്‍. ക്യാംപിലെ പൊലീസുകാരന്‍ മാര്‍ഷ് ദാസിനെ സിറ്റി പൊലീസ് കമ്മിഷണറാണ് സസ്‌പെന്‍ഡ് ചെയ്തത്.

വൈകുന്നേരം 5.30 ന് കൊല്ലം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം. കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ചശേഷം പണമെടുക്കാനായി വീട്ടിലേക്ക് പോവുകയായിരുന്ന സന്തോഷിനെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് പോലീസ് ഉദ്യോഗസ്ഥനാണ് വയര്‍ലസ് കൊണ്ട് അടിക്കുകയായിരുന്നു.

kollam-map

സംഭവത്തെ തുടര്‍ന്ന് ഏകദേശം അരമണിക്കൂറോളം സന്തോഷും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് ആശ്രാമം ലിങ്ക് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും സതംഭിച്ചു. പിന്നീട് എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വാഹന പരിശോധനയ്ക്കിടെ പൊലീസ് സന്തോഷിന്റെ വാഹനം കൈകാണിച്ചപ്പോള്‍ അല്‍പം മുന്നോട്ടാണ് ഇയാള്‍ ബൈക്ക് നിര്‍ത്തിയത്. ഇതേ തുടര്‍ന്ന് പോലീസുകാരന്‍ ക്ഷോഭിക്കുകയും തുടര്‍ന്ന് ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയര്‍ലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

English summary
Police man strikes two-wheeler rider's head during helmet hunt in kollam asramam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X