അട്ടപ്പാടിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍, വെടിവപ്പ്
പാലക്കാട്: അട്ടപ്പാടിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒക്ടോബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലാണ് സംഭവം. നിരീക്ഷണത്തിന് പോയ പോലീസ് സംഘത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും വെടിവച്ചു.

ആക്രമണത്തില്‍ ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് പാലക്കാട് ജില്ലാ കളക്ടറും പോലീസ് മേധാവിയും അറിയിച്ചു.
മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടും പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന നിരീക്ഷണത്തിനിടയിലായിരുന്നു സംഭവം. മാവോയിസ്റ്റ് സംഘത്തില് ഏഴ് പേര്‍ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. പോലീസ് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു.
കൂടതല്‍ സേനയെ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ ഊരുകളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് പോലീസിന് മാവോയിസ്റ്റുകളുടെ ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ചില ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications