നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പോലീസുമായി ഏറ്റുമുട്ടി; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് നേതാവും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.
നിലമ്പൂര്‍: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പോലീസുമായി ഏറ്റുമുട്ടി. നിലമ്പൂരിനടുത്ത് എടക്കരയിലെ വനമേഖലയിലാണ് ഏറ്റുമുട്ടന്‍ നടന്നത്. നിലമ്പൂര്‍ സൗത്ത് ഡിവിഷനു കീഴിലുള്ള കരുളായി റെയിഞ്ചില്‍ പെട്ടതാണ് സ്ഥലം. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഒരു മാവോയിസ്റ്റ് നേതാവും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.
ജനവാസ കേന്ദ്രത്തില്‍ നിന്ന് അകലെ നാല് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്. പോലീസ് ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം പ്ലാന്‍ ചെയ്ത് നടത്തിയ ആക്രമണമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റിന് ശേഷം നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ വന്നിട്ടുണ്ടെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.

പരിക്കേറ്റ ഒരു മാവോയിസ്റ്റ് പോലീസിന്റെ പിടിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്.
കൂടുതല്‍ പോലീസ് സേന മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരു സംഘം പോലീസ് കാടിനകത്തേക്ക് കയറിയിട്ടുണ്ട്. പതിനൊന്ന് പേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് പോലീസ് വന്‍ സുരക്ഷ ഒരുക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെ തന്നെ ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ടായിരുന്നെന്നാണ് വിവരം.












Click it and Unblock the Notifications