Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുരുക്കാനും രക്ഷിക്കാനും അപ്പുണ്ണി മതി..! പക്ഷേ കളി പൊലീസിനറിയാം...അടുത്ത നീക്കം ഇതാണ്..!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ശേഷമുള്ള നിര്‍ണായകമായ അറസ്റ്റ് ഉടനുണ്ടായേക്കും. ദിലീപിന്റെ വലംകൈയ്യും മനസാക്ഷിസൂക്ഷിപ്പുകാരനുമായ അപ്പുണ്ണിയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിനേയും പള്‍സര്‍ സുനിയേയും തമ്മില്‍ ബന്ധിപ്പിക്കാനുതകുന്ന നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. അതുകൊണ്ടു തന്നെ ആ നിര്‍ണായക അറസ്റ്റ് ഇനി വൈകില്ല.

ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

ദിലീപിനെ പൂട്ടാന്‍ പോലീസിന് വേണ്ടിയിരുന്ന എല്ലാ വിവരങ്ങളും അപ്പുണ്ണിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പോലീസില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയതും ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്നാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്.

അറസ്റ്റ് ഉടൻ

അറസ്റ്റ് ഉടൻ

അപ്പുണ്ണിയെ് മാപ്പ്‌സാക്ഷിയാക്കിയേക്കും എന്ന വാര്‍ത്ത അന്വേഷണസംഘം തള്ളിയിരുന്നു. അങ്ങനെയെങ്കില്‍ ഈയാഴ്ച തന്നെ അപ്പുണ്ണിയുടെ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് സൂചന.

സുനിയെ ചോദ്യം ചെയ്യൽ

സുനിയെ ചോദ്യം ചെയ്യൽ

കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. അപ്പുണ്ണിയുടേയും കാവ്യാ മാധവന്റേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കാല് മാറുമോ

കാല് മാറുമോ

സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് അപ്പുണ്ണി പറഞ്ഞ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ സുനി സ്ഥിരീകരിച്ചാല്‍ അപ്പുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുക തന്നെ ചെയ്യും. അതേസമയം ഇപ്പോള്‍ നല്‍കിയ മൊഴികളില്‍ അപ്പുണ്ണി ഉറച്ച് നില്‍ക്കുമോ എന്ന സംശയം പോലീസിനുണ്ട്.

മജിസ്ട്രേറ്റിന് മുന്നിൽ മൊഴി

മജിസ്ട്രേറ്റിന് മുന്നിൽ മൊഴി

അപ്പുണ്ണി കാലുമാറാന്‍ സാധ്യത ഉള്ളതിനാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും അപ്പുണ്ണി പോലീസ് നിരീക്ഷണത്തിലാണ്.

ഗൂഢാലോചനയിൽ പങ്ക്

ഗൂഢാലോചനയിൽ പങ്ക്

നടിക്കെതിരെ നടന്ന ഗൂഢാലോചനയില്‍ വിട്ടുപോയ ചില കണ്ണികള്‍ യോജിപ്പിക്കാനുള്ള വിവരങ്ങള്‍ പോലീസിന് അപ്പുണ്ണിയില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ദിലീപിനൊപ്പം അപ്പുണ്ണിക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായും പോലീസിന് വ്യക്തമായിട്ടുണ്ട്.

രണ്ട് തെളിവുകൾ

രണ്ട് തെളിവുകൾ

ജയിലില്‍ നിന്നും സഹതടവുകാരനായ വിഷ്ണുവിന്റെ കയ്യില്‍ കൊടുത്ത് വിട്ട കത്ത് അപ്പുണ്ണിയാണ് കൈപ്പറ്റിയതെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. മാത്രമല്ല പള്‍സര്‍ സുനി ജയിലില്‍ നിന്നും അപ്പുണ്ണിയെ വിളിച്ചതിനും തെളിവുണ്ട്.

അപ്പുണ്ണിയുടെ അറിവോടെ

അപ്പുണ്ണിയുടെ അറിവോടെ

പള്‍സര്‍ സുനി അപ്പുണ്ണിയുടെ കാറ്ററിങ് വാനികളിലൊന്നിന്റെ ഡ്രൈവറായിരുന്നു. രണ്ട് മാസത്തോളം കാവ്യയുടെ ഡ്രൈവറായി സുനി ജോലി ചെയ്തതും അപ്പുണ്ണിയുടെ അറിവോടെയാണ്. എന്നാല്‍ കാവ്യയെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+