Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം യുവനടിയിലേക്ക്!! ദിലീപിന്റെയും കാവ്യയുടെയും അടുത്ത് സുഹൃത്ത്!! ചോദ്യം ചെയ്യും...

കാക്കാനാടാണ് ഈ യുവനടി താമസിക്കുന്നത് എന്നാണ് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിനിമാ മേഖലയിലെ തന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നതായാണ് വിവരം. കേസില്‍ അറസ്റ്റിലായി ജയിലിലുള്ള ദിലീപിന്റെ അടുത്ത സുഹൃത്തായ യുവനടിയിലേക്ക് അന്വേഷണം നീങ്ങുന്നതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചതായാണ് വിവരം. ഡ്രൈവേഴ്‌സ് ക്ലബ്ബെന്ന പേരില്‍ ക്വട്ടേഷന്‍ ടീം സുനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവനടിയിലേക്ക്....

യുവനടിയിലേക്ക്....

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം മലയാള സിനിമയിലെ ഒരു യുവനടിയിലേക്ക് നീങ്ങുന്നതായാണ് വിവരം. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

ഈ യുവനടിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഈ നടിക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്.

ദിലീപിന്റെയും കാവ്യയുടെയും സുഹൃത്ത്

ദിലീപിന്റെയും കാവ്യയുടെയും സുഹൃത്ത്

ദിലീപിന്റെയും കാവ്യ മാധവന്റെയും അടുത്ത സുഹൃത്ത് കൂടിയാണ് ഈ യുവനടിയെന്നാണ് സൂചന. കാക്കനാട് താമസിക്കുന്ന ഈ നടിയെ നേരത്തേ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അക്കൗണ്ടില്‍ പണമെത്തി

അക്കൗണ്ടില്‍ പണമെത്തി

ഈ യുവനടിയുടെ അക്കൗണ്ടിലേക്ക് എത്തിയ പണത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമി ഇടപാട് വഴി ദിലീപ് നടിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റുകയാണോയെന്നും പോലീസ് അന്വേഷിക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമായിരുന്നു ഈ ഇടപാടെന്നാണ് വിവരം.

ഫയാസ് എത്തിയതും അന്വേഷിക്കും

ഫയാസ് എത്തിയതും അന്വേഷിക്കും

ദിലീപിന്റെ ഒരു സിനിമയുടെ സെറ്റില്‍ സ്വര്‍ണ കടത്തുകാരന്‍ ഫയാസ് വന്നത് വലിയ വിവാദമായിരുന്നു. അന്നത്തെ സംഭവത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് സൂചന.

മാഡം ഈ യുവ നടിയോ ?

മാഡം ഈ യുവ നടിയോ ?

നേരത്തേ കേസിലെ മുഖ്യപ്രതിയായ സുനില്‍ ഒരു മാഡത്തെക്കുറിച്ച് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. സുനി ഉദ്ധേശിച്ച മാഡം ഈ യുവനടിയാണോയെന്ന് വ്യക്തമായിട്ടില്ല.

ദിലീപിന്റെ ജാമ്യാപേക്ഷ

ദിലീപിന്റെ ജാമ്യാപേക്ഷ

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇന്ന് കോടതി വിധി പറയുമോയെന്ന് വ്യക്തമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+