Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയെ അറസ്റ്റ് ചെയ്യില്ല ? പകരം...ഇനി പൊട്ടിക്കരയരുത്, അവര്‍ നല്‍കിയ നിര്‍ദേശം

ഇന്നോ, നാളെയോ കാവ്യയെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിനു പിന്നിലെ മാഡം കാവ്യാ മാധവനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയത് ബുധനാഴ്ചയായിരുന്നു. 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജിഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനി തന്റെ മാഡം കാവ്യയാണെന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം കാവ്യയല്ല, മറ്റൊരാളാണെന്നും സുനി വ്യക്തമാക്കി.അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കാവ്യ ഇതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 ഇന്നോ, നാളെയോ വിളിപ്പിച്ചേക്കും

ഇന്നോ, നാളെയോ വിളിപ്പിച്ചേക്കും

കാവ്യയെ അന്വേഷണസംഘം ഇന്നോ നാളെയോ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അന്വേഷണസംഘം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

 മുമ്പ് ചോദ്യം ചെയ്തു

മുമ്പ് ചോദ്യം ചെയ്തു

നേരത്തേ ഒരു തവണ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു. ആലുവയിലുള്ള ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ചായിരുന്നു നടിയുടെ മൊഴിയെടുത്തത്.

കാവ്യ പൊട്ടിക്കരഞ്ഞു

കാവ്യ പൊട്ടിക്കരഞ്ഞു

അന്നു പോലീസിന്റെ പല ചോദ്യങ്ങള്‍ക്ക് മുന്നിലും കാവ്യ പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയെക്കുറിച്ചും പള്‍സര്‍ സുനിയെക്കുറിച്ചും തനിക്ക് അറിയില്ലെന്നും അന്നു കാവ്യ മൊഴി നല്‍കിയിരുന്നു.

ഇത്തവണ വിളിപ്പിച്ചേക്കും

ഇത്തവണ വിളിപ്പിച്ചേക്കും

കഴിഞ്ഞ തവണ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇനിയും ഇതുണ്ടായേക്കുമെന്ന് അന്വേഷണസംഘം കാവ്യയെ അറിയിച്ചിരുന്നു. ഇത്തനണ പത്മസരോവരത്തില്‍ വച്ചല്ല മറിച്ച് ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരിക്കും ചോദ്യം ചെയ്യുകയെന്നാണ് വിവരം.

പൊരുത്തക്കേടുകള്‍

പൊരുത്തക്കേടുകള്‍

നേരത്തേ കാവ്യ നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണസംഘം തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതോടൊപ്പം സുനിയുടെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷണസംഘം കാവ്യയോട് ചോദിക്കുമെന്നാണ് സൂചന.

കാവ്യ ഉപദേശം തേടി

കാവ്യ ഉപദേശം തേടി

സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ സാധ്യത വര്‍ധിപ്പിച്ചതിനാല്‍ കാവ്യ അഭിഭാഷകരുടെ നിയമോപദേശം തേടിയതായാണ് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്.

 എല്ലാ സാധ്യതകളും ആരാഞ്ഞു

എല്ലാ സാധ്യതകളും ആരാഞ്ഞു

കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ തുടങ്ങി എല്ലാ കാര്യങ്ങളും കാവ്യ അഭിഭാഷകരോട് ചോദിച്ചിട്ടുണ്ടത്രേ.

അറസ്റ്റിനു സാധ്യത കുറവ് ?

അറസ്റ്റിനു സാധ്യത കുറവ് ?

കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. കേസില്‍ കാവ്യയെ പ്രതിയാക്കാനോ സാക്ഷിയാക്കാനോ അന്വേഷണസംഘം ആവശ്യപ്പെട്ടേക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

 നിര്‍ഭയമായി നേരിടണം

നിര്‍ഭയമായി നേരിടണം

നേരത്തേതു പോലെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറാതെ നിര്‍ഭയയായി ചോദ്യം ചെയ്യലിനെ നേരിടാനാണ് കാവ്യയോട് അഭിഭാഷകര്‍ ഉപേശിച്ചിരിക്കുന്നതത്രേ. പ്രതിയാവാനോ സാക്ഷിയാവാനോ സമ്മതിക്കരുതെന്നും ഇവര്‍ കാവ്യയെ ഉപദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലോചിച്ചു മാത്രം ഉത്തരം

ആലോചിച്ചു മാത്രം ഉത്തരം

പോലീസിന്റെ ഭാഗത്തു നിന്നും പലതരം പ്രകോപനങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇവയെ സമചിത്തതയോടെ നേരിടണമെന്നും ആലോചിച്ചു മാത്രം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അഭിഭാഷകര്‍ കാവ്യയോട് ഉപദേശിച്ചുവത്രേ.

കള്ളമൊഴി പോലീസ് പൊളിക്കും

കള്ളമൊഴി പോലീസ് പൊളിക്കും

സാങ്കേതിക തെളിവുകള്‍ പോലീസിന്റെ പക്കലുള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാല്‍ അത് എളുപ്പത്തില്‍ പൊളിക്കാന്‍ കഴിയുമെന്നും അഭിഭാഷകര്‍ കണക്കുകൂട്ടുന്നു.

കാവ്യക്കു പങ്കില്ല ?

കാവ്യക്കു പങ്കില്ല ?

നടിയെ ആക്രമിച്ച സംഭവവുമായി കാവ്യക്കു നേരിട്ടു പങ്കില്ലെന്നു തന്നെയാണ്‌പോലീസ് വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ കാവ്യയെ കേസില്‍ സാക്ഷിയാക്കി ദിലീപിനെതിരേ കുരുക്ക് മുറുക്കുകയാണ് അവരുടെ ലക്ഷ്യം.

മൊഴികളിലെ വൈരുദ്ധ്യം

മൊഴികളിലെ വൈരുദ്ധ്യം

സുനിയെ അറിയില്ലെന്നാണ് ദിലീപും കാവ്യയും അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങളായി സുനിയെ അറിയാമെന്നാണ് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ മൊഴി. മുമ്പ് സുനി കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കാവ്യയുടെ ഫോണില്‍ നിന്നും സുനി ദീലിപിനെ വിളിക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷ്യയില്‍ പോയി

ലക്ഷ്യയില്‍ പോയി

നടിയെ ആക്രമിച്ച ശേഷം സുനി കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രശാലയായ ലക്ഷ്യയില്‍ പോയതിന്റെ തെളിവുകളും പോലീസിന്റെ പക്കലുണ്ട്. ലക്ഷ്യയുടെ സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഈ തെളിവ് ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+