Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് സാധ്യത

മുംബൈ: മുംബൈ സ്വദേശിനിയുടെ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. നിലവിൽ ഒളിവിലുള്ള ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ് നീക്കം. ഇതോടെ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും.

യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനായി കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം പരിശോധനകൾ തുടരുകയാണ്. ബിനോയ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായി യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചതിന് ശേഷമാകും അന്വേഷണ സംഘം മറ്റ് നിയമനടപടികളിലേക്ക് കടക്കുക.

binoy

അതേ സമയം ബിനോയ് കോടിയേരി മുംബൈ കോടതിയിൽ സമർപ്പിച്ച മുൻ ജാമ്യ ഹർജിയിൽ കോടതി തിങ്കഴാള്ച വിധി പറയും. ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കി യുവതി കെട്ടിച്ചമച്ച കേസാണിതെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഉന്നത സ്വാധീനമുള്ളയാളായതിനാൽ കുറ്റാരോപിതന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു.

വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. എട്ട് വയസുകാരനായ മകന്റെ പിതാവ് ബിനോയ് ആണെന്നും യുവതി പരാതിയിൽ പറയുന്നു. അതേ സമയം പരാതിയിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി നിലപാടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+