• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാഗ്യലക്ഷ്മിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; മോഷണ കുറ്റം നിലനില്‍ക്കുമോ- പോലീസ് പരിശോധിക്കുന്നു

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യാനിടയില്ല. മൂന്ന് പേരെയും അറസ്റ്റ് ചെയ്യുന്ന കാര്യത്തിലെ സംശയം തീര്‍ക്കാന്‍ പോലീസ് നിയമോപദേശം തേടി. പ്രതികള്‍ക്കെതിരായ മോഷണക്കുറ്റം നിലനില്‍ക്കുമോ എന്നാണ് സംശയം. വിജയ് പി നായരുടെ താമസസ്ഥലത്ത് നിന്ന് പ്രതികള്‍ എടുത്ത ലാപ്‌ടോപ്പും മൊബൈലും തമ്പാനൂര്‍ പോലീസിന് അവര്‍ കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ ഇത് മോഷണ പരിധിയില്‍ വരുമോ എന്ന സംശയം ബാക്കിയാണ്, ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമേ അറസ്റ്റുണ്ടാകൂ.

എന്നാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വീട്ടിലെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. പ്രതികള്‍ ഒളിവലാണ് എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. അതിനിടെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് കോടതി തള്ളിയത്. രൂക്ഷ വിമര്‍ശനമാണ് പ്രതികള്‍ക്കെതിരെ കോടതി ഉന്നയിച്ചത്. സംസ്‌കാരമുള്ള പ്രവൃത്തിയല്ല പ്രതികള്‍ ചെയ്തതെന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെഷന്‍സ് കോടതി വ്യക്തമക്കിയിരുന്നു. ഭാഗ്യലക്ഷ്മിക്കും ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒരാളെ പരസ്യമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടുമെന്നും നിയമം കൈയ്യിലെടുക്കാന്‍ പ്രേരണയാകുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു.

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

അതേസമയം, പ്രതികളുടെ അറസ്റ്റ് മാന്യമായ രീതിയില്‍ വേണമെന്ന് പോലീസിന് നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം. ക്രമിനലുകളോട് പെരുമാറുന്നത് പോലെ ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും പോലീസ് പെരുമാറില്ല. സ്ത്രീകള്‍ എന്ന പരിഗണന ലഭിക്കും. സ്ത്രീകള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ വീഡിയോ വിജയ് പി നായര്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇയാളെ ഗാന്ധാരിയമ്മന്‍ കോവിലിന് അടുത്തുള്ള താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈയ്യേറ്റം ചെയ്തു എന്നാണ് കേസ്. കഴിഞ്ഞമാസം 26നാണ് ഈ സംഭവം നടന്നത്.

താമസസ്ഥലത്ത് അതിക്രമിച്ച് കയറി, മര്‍ദ്ദച്ചു, വസ്തുവകകള്‍ മോഷ്ടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭാഗ്യലക്ഷ്മിക്കും ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കുമെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് മൂന്ന് വനിതകള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

English summary
Police May not arrest Bhagyalakshmi soon; seeks law advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X