Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല..!! ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും..!!

കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ നടന്‍ ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും പുറത്തേക്ക് വന്നത് ആത്മവിശ്വാസത്തോടെയാണ്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയിന്മേലാണ് പോലീസ് മൊഴിയെടുത്തത് എന്ന പല്ലവി ദിലീപ് ആവര്‍ത്തിച്ചു. പക്ഷേ നടന്‍ പങ്കുവെച്ച ആത്മവിശ്വാസത്തെ സാധൂകരിക്കുന്ന തരത്തിലല്ല കാര്യങ്ങള്‍ എന്നാണറിയുന്നത്. ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി പറയുന്നു.

മാരത്തൺ ചോദ്യം ചെയ്യൽ

മാരത്തൺ ചോദ്യം ചെയ്യൽ

പതിമൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലില്‍ ദിലീപിന്റെ പരാതിയെ സംബന്ധിച്ച വിവരങ്ങള്‍ മാത്രമല്ല പോലീസ് ചോദിച്ചറിഞ്ഞത്.നടിയെ ആക്രമിച്ച കേസിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് ദിലീപില്‍ നിന്നും പോലീസ് വിശദാംശങ്ങള്‍ തേടിയെന്നാണ് അറിയുന്നത്.

മൊഴികളിലെ വൈരുദ്ധ്യം

മൊഴികളിലെ വൈരുദ്ധ്യം

ദിലീപിനേയും നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും വെവ്വേറെ മുറികളിലിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയാണെങ്കില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീര്‍ന്നിട്ടില്ലെന്നും ദിലീപിനേയും നാദിര്‍ഷയേയും ഇനിയും ചോദ്യം ചെയ്യുമെന്നും ആലുവ റൂറല്‍ എസ് പി എവി ജോര്‍ജ് വ്യക്തമാക്കുന്നു. നടിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെയാണ് ചോദ്യം ചെയ്യുക.

ഗൂഢാലോചന പ്രധാനം

ഗൂഢാലോചന പ്രധാനം

കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും എവി ജോര്‍ജ് പറഞ്ഞു. നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം ദിലീപിന്റെ പരാതിയും അന്വേഷിക്കുന്നുണ്ട്.

ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

കേസുമായി ബന്ധപ്പെട്ട എല്ലാ വശവും പരിശോധിക്കുമെന്നും എവി ജോര്‍ജ് വ്യക്തമാക്കി. ദിലീപിന്റെ പരാതിയില്‍ രണ്ട് മാസമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എസ്പി വ്യക്തമായി മറുപടി നല്‍കിയില്ല.

മൊഴികൾ പരിശോധിക്കുന്നു

മൊഴികൾ പരിശോധിക്കുന്നു

ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. അതിന് ശേഷമായിരിക്കും സംശയമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി ഇരുവരേയും അന്വേഷണ സംഘം ഒരുവട്ടം കൂടി ചോദ്യം ചെയ്യലിന് വിധേയമാക്കുക.

നടിയെ വിളിച്ചു

നടിയെ വിളിച്ചു

നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് സിനിമാ രംഗത്ത് തന്നെയുള്ള ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോഴാണ് എന്നാണ് ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വിവരം അറിഞ്ഞ ശേഷം ഒരുതവണ നടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അഭിപ്രായ വ്യത്യാസമുണ്ട്

അഭിപ്രായ വ്യത്യാസമുണ്ട്

നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞതായാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. തന്റെ സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കാനുള്ള കാരണവും ദിലീപ് വിശദീകരിച്ചു.

അവസരം കളഞ്ഞിട്ടില്ല

അവസരം കളഞ്ഞിട്ടില്ല

നടിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ് നടിയെ തന്റെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ദിലീപ് നല്‍കിയ വിശദീകരണമത്രേ. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴി നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+