Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും ചോദ്യം ചെയ്യലും തെളിവ് ശേഖരണവും അടക്കമുള്ള കാര്യങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ട് നീങ്ങുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി വളരെ അധികം സമയമൊന്നും പോലീസിന്റെ പക്കലില്ല. അതിനിടെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്ന വെല്ലുവിളിയുമുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ തേടുന്നതിനായി ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് എന്നാണ് സൂചന.

നിര്‍ണായകമായ വിവരങ്ങള്‍

നിര്‍ണായകമായ വിവരങ്ങള്‍

ദിലീപിന്റെ മാനേജരും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണിയെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അപ്പുണ്ണിയില്‍ നിന്നും ദിലീപിനെതിരെ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

സഹോദരിയെ ചോദ്യം ചെയ്തേക്കും

സഹോദരിയെ ചോദ്യം ചെയ്തേക്കും

അപ്പുണ്ണിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സഹോദരിയെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന. ചില ഫോണ്‍വിളികള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ആണ് ചോദ്യം ചെയ്യലിലേക്ക് നയിച്ചിരിക്കുന്നത്.

ഫോണിൽ വിളിച്ചു

ഫോണിൽ വിളിച്ചു

പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്ത് വിട്ട കത്ത് സഹതടവുകാരനായ വിഷ്ണു അപ്പുണ്ണിയെ ആയിരുന്നു എല്‍പ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കത്ത് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ അപ്പുണ്ണി ഫോണില്‍ വിളിച്ചുവെന്നാണ് മൊഴി.

ദിലീപോ അതോ

ദിലീപോ അതോ

അതേസമയം മറ്റൊരു സംശയം കൂടി ഇക്കാര്യത്തില്‍ പോലീസിനുണ്ട്. അപ്പുണ്ണിയോട് ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ സഹോദരി ആകാന്‍ സാധ്യത ഇല്ലെന്നാണ് പോലീസ് കരുതുന്നത്. അത് ദിലീപ് തന്നെ ആകാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്.

ചോദ്യം ചെയ്യൽ ഉടനെന്ന്

ചോദ്യം ചെയ്യൽ ഉടനെന്ന്

ഇക്കാര്യം ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തിനകം ഇവരെ ചോദ്യം ചെയ്യാനാണ് സാധ്യത എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഴുതടച്ച കുറ്റപത്രം

പഴുതടച്ച കുറ്റപത്രം

ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളേയും അടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇനിയും ഇത്തരം ചോദ്യം ചെയ്യലുകള്‍ തുടരും എന്നാണ് അറിയുന്നത്. ഗൂഢാലോചനക്കേസില്‍ പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.

അപ്പുണ്ണിയുടെ അറസ്റ്റ്

അപ്പുണ്ണിയുടെ അറസ്റ്റ്

നേരത്തെ ചോദ്യം ചെയ്ത വിട്ടയച്ച അപ്പുണ്ണിയെ ഒരുവട്ടം കൂടി ചോദ്യം ചെയ്യുമെന്നും അറസ്‌റ്‌റ് ചെയ്യുമെന്നും വാര്‍ത്തകളുണ്ട്. മാത്രമല്ല നാദിര്‍ഷയുടെ അറസ്റ്റിലേക്കും കാര്യങ്ങള്‍ നീങ്ങിയേക്കാം എന്നും സൂചനയുണ്ട്. ഇരുവരുടേയും മൊഴികളില്‍ പോലീസ് വൈരുദ്ധ്യം കണ്ടെത്തിയിരുന്നു.

ബാക്കി ഇവർ മാത്രം

ബാക്കി ഇവർ മാത്രം

ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും അമ്മായിഅമ്മ ശ്യാമളേയും സഹോദരൻ അനൂപിനെയും നേരത്തെ തന്ന പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സഹോദരി ഭർത്താവിനേയും ചോദ്യം ചെയ്തു. ഇപ്പോഴാകട്ടെ സഹോദരിയെ ചോദ്യം ചെയ്യുമെന്നും അറിയുന്നു. ഇനി പോലീസ് നടപടി നേരിടാത്തവരായി അവശേഷിക്കുക നടന്റ അമ്മയും മകൾ മീനാക്ഷിയും മാത്രമാകും.

സഹോദരീ ഭർത്താവ്

സഹോദരീ ഭർത്താവ്

ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവായ സൂരജ് നടന്റെ ബിസിനസ്സുകള്‍ നോക്കി നടത്തുന്ന പങ്കാളി കൂടിയാണ്. ദീലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് സൂരജ്. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൂരജിനേയും ചോദ്യം ചെയ്തത്.

മെമ്മറി കാർഡ് കൈമാറിയ ബന്ധു

മെമ്മറി കാർഡ് കൈമാറിയ ബന്ധു

മഞ്ജു വാര്യരുമായുള്ള കുടുംബപ്രശ്‌നം അടക്കമുള്ള കാര്യങ്ങളാണ് ബന്ധുക്കളില്‍ നിന്നും ചോദിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിനാണ് കൈമാറിയത് എന്ന സുനിയുടെ മൊഴിയെക്കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+