ദിലീപും സിദ്ദിഖും തമ്മില്‍...എല്ലാമറിയാന്‍ പോലീസ്!! മൊഴിയെടുക്കും
ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സിദ്ദിഖ് ആലുവ പോലീസ് ക്ലബ്ബിലെത്തിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണം നേരിടുന്ന ദിലീപിന്റെ സുഹൃത്തുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടന്‍ സിദ്ദിഖിന്റെ മൊഴിയെടുക്കാനാണ് പോലീസിന്റെ അടുത്ത നീക്കമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമാമേഖലയിലെ പലരെയും അടുത്തിടെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സുഹൃത്തുക്കളിലാരൊളായ ഹാസ്യതാരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതില്‍ വ്യക്ത വരുത്തുന്നതിനു വേണ്ടിയാണ് അടുപ്പമുള്ള ചിലരെ ചോദ്യം ചെയ്യുന്നത്.

സിദ്ദിഖ് വന്നിരുന്നു
ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് കഴിഞ്ഞയാഴ്ച ദിലീപിനെയും നാദിര്‍ഷായെയും പോലീസ് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി ഒരു മണിയോടെയാണ് അവസാനിച്ചു. അന്നു ഇവിടേക്ക് സിദ്ദിഖ് വന്നിരുന്നു.

സിദ്ദിഖ് പറഞ്ഞത്
അന്നു രാത്രിയോടെയാണ് സിദ്ദിഖ് ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. ദിലീപിന്റെ ചോദ്യം ചെയ്യുന്നത് അപ്പോഴും അവസാനിച്ചിരുന്നില്ല. ഇത്രയും മണിക്കൂറുകളായിട്ടും ചോദ്യം ചെയ്യല്‍ അവസാനിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അന്വേഷിച്ചു വന്നതെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കാണാന്‍ അനുവദിച്ചില്ല
ആലുവ പോലീസ് ക്ലബ്ബിലെത്തിയ സിദ്ദിഖ് ദിലീപിനെ കാണാന്‍ അനുമതി തേടിയെങ്കിലും പോലീസ് അനുവദിച്ചില്ല. സിദ്ദിഖിനൊപ്പം വന്ന നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ മാത്രമാണ് പോലീസ് അകത്തു കടക്കാന്‍ അനുവദിച്ചത്.

സിദ്ദിഖിനെ വിളിപ്പിക്കും
കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ സിദ്ദിഖിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കുമെന്നാണ് മംഗളം പറയുന്നത്. എന്നാല്‍ ഇത് എന്നായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.

അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് സിദ്ദിഖിന്റെ മൊഴിയെടുക്കല്‍ വിലയിരുത്തപ്പെടുന്നത്.

മഞ്ജുവിന്റെ മൊഴിയെടുത്തു ?
ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയെന്ന് മംഗളത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എഡിജിപി ബി സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തതെന്നും ഇതില്‍ വിശദമാക്കിയിരുന്നു.

വീണ്ടും ചോദ്യം ചെയ്യും
നേരത്തേ മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയരായ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും പോലീസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൂടാതെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ആദ്യം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.












Click it and Unblock the Notifications