കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ കേസെടുക്കാം, നിയമോപദേശം ലഭിച്ചു

ജഡ്ജിമാര്‍ക്ക് കോഴ നല്‍കാന്‍ പിഴ നല്‍കിയെന്ന ആരോപണത്തില്‍ സൈബി പോലീസിനെതിരെ കേസെടുക്കും. ഈ വിഷയത്തില്‍ നിയമോപദേശം തേടിയ പോലീസിന് കേസെടുക്കാമെന്ന നിര്‍ദേശമാണ് ലഭിച്ചത്.

Google Oneindia Malayalam News
high court

കൊച്ചി: ജഡ്ജിമാര്‍ക്ക് കോഴ നല്‍കാന്‍ പിഴ നല്‍കിയെന്ന ആരോപണത്തില്‍ സൈബി പോലീസിനെതിരെ കേസെടുക്കും. ഈ വിഷയത്തില്‍ നിയമോപദേശം തേടിയ പോലീസിന് കേസെടുക്കാമെന്ന നിര്‍ദേശമാണ് ലഭിച്ചത്.

സൈബിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് നിയമോപദേശം. അദ്ദേഹത്തിനെതിരെ ഉടന്‍ തന്നെ കേസെടുത്തേക്കും. നിയമോപദേശം പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

സൈബിക്കെതിരെ കേസെടുത്തതതില്‍ യാതൊരു അപകാതയുമില്ലെന്നാണ് നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശം കൂടി തേടിയ ശേഷമാണ് നടപടി സ്വീകരിക്കുക.

high corut kerala

ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ്, മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ്, സിയാദ് റഹ്മാന്‍, എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.

നേരത്തെ ഈ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ബാര്‍ കൗണ്ടസില്‍ സ്വമേധാ നടപടി ആരംഭിക്കുകയായിരുന്നു. സൈബി ജോസിന്റെ വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നേരത്തെ ജോസിന് നേട്ടീസ് അയച്ചിരുന്നു.

നേരത്തെ ഹൈക്കോടതി നിയമിച്ച കമ്മീഷനും സൈബിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയ്തതിന് സൈബി ജോസിനെതിരെ പരാതി നല്കിയത്. അതേസമയംഈ രണ്ട് കേസുകളിലും ജാമ്യം അനവദിച്ച വിധിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇരയുടെ ഭാഗം കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികള്‍ കോടതിയെ തെറ്റിദ്ദരിപ്പിച്ചെന്നും കോടതി പറഞ്ഞിരുന്നു. കേസില്‍ സാക്ഷകള്‍ ഹാജരായിട്ടില്ലെന്ന് കോടതിയെ സൈബി ജോര്‍ജ് തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ പ്രതി ധരിപ്പിച്ചിരുന്നു.

English summary
police may take case against sibi jose after getting legal advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X