തടവ്, പിഴ; തോമസ് ചാണ്ടിയുടെ കാര്യം പോലീസ് തീരുമാനിക്കും: പിണറായിയും കുടുങ്ങും?
തടവ്, പിഴ; തോമസ് ചാണ്ടിയുടെ കാര്യം പോലീസ് തീരുമാനിക്കും: പിണറായിയും കുടുങ്ങും?
ആലപ്പുഴ: മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നടത്തിയ ഭൂമി കൈയ്യേറ്റം മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. 50,000 രൂപ പിഴയും ലഭിക്കും. മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയ സംഭവം ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന കണ്ടെത്തലും മന്ത്രിയുടെ തന്നെ തുറന്ന് പറച്ചിലിന്റെയും അടിസ്ഥാനത്തില്‍ ഇനി പോലീസിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം.
ഭൂസംരക്ഷണ നിയമത്തിലെ 2009ലെ ഭേദഗതി അനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതോ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായി മാറിയത്. ഇക്കാര്യം വ്യക്തമായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് കേസെടുക്കാതിരുന്നതിനെ കുറിച്ച് ആഭ്യന്തര വകുപ്പ് മറുപടി നല്‍കേണ്ടി വരും. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജാമ്യാമില്ലാത്ത കുറ്റം
മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയ സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ്. ഭൂസംരക്ഷണ നിയമത്തില്‍ 2009ലെ ഭേദഗതി അനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതോ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമായി മാറിയത്.

തടവും പിഴയും
ഭൂസംരക്ഷണ നിയമത്തിലെ 2009 ഭേദഗതി അനുസരിച്ച്് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ഇതോടൊപ്പം ഉണ്ട്.

സുപ്രീംകോടതി വിധി ന്യായം
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട തരത്തിലുള്ള കുറ്റ കൃത്യങ്ങളെ കുറിച്ച് അറിവ് ലഭിച്ചാല്‍ എഫ്ഐആറ് ഇട്ട് അന്വേഷിക്കണണെന്നാണ് ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധി ന്യായം.

ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്്
മാര്‍ത്താണ്ഡം കായലിലെ കൈയ്യേറി നികത്തിയ ഭൂമി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഡയറക്ടറെന്ന നിലയില്‍ തോമസ് ചാണ്ടിയുടെ പേരിലാണ്. സര്ക്കാതര് ഭൂമി കൈയ്യേറിയെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ കളക്ടറും ആര്‍ടിഒയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് നിയമം.

റിപ്പോര്‍ട്ട് ചെയ്തിരുന്നു
2011ലും 2017ലും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറും തഹസീല്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ പുളിങ്കുന്ന് പോലീസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

മന്ത്രിയുടെ തുറന്ന് പറച്ചില്
സര്‍ക്കാര്‍ ഭൂമി നികത്തിയെന്ന് മന്ത്രി തന്നെ തുറന്ന് പറഞ്ഞതോടെ കൈയ്യേറി നികത്തിയെന്ന കാര്യം മന്ത്രി തോമസ് ചാണ്ടിക്ക് അറിയില്ലായിരുന്നുവെന്ന് ഇനി പറയാനുമാവില്ല

ഉത്തരം നല്‍കേണ്ടത് ആഭ്യന്തര വകുപ്പ്
ഇത്രയുമായിട്ടും എന്തു കൊണ്ടാണ് ഇക്കാര്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം
2009 വരെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതും കൈയ്യേറുന്നതും 500 രൂപ പിഴയടച്ച് തീര്‍ക്കാവുന്ന നിസാര കുറ്റമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നു വര്‍ഷം തടവം പിഴയും ലഭിക്കും ഈ ഭേദഗതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായിരുന്നു. എന്നാല്‍ ആ നിയമം തെറ്റിച്ചിരിക്കുന്നതും ഇടത് മന്ത്രിസഭയിലെ മന്ത്രി തന്നെയാണ്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications