വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാത്ത അവസ്ഥ; ശബരിമലയിലെ ദുരിതം പങ്കുവെക്കുന്ന കുറിപ്പ് വൈറല്‍
തുലാമാസ പൂജകള്‍ക്കായി നടതുറ ബുധനാഴ്ച്ച മുതല്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും വലിയ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ സന്നിധാനത്ത് എത്തുന്നതിന് തടയിടാന്‍ പ്രതിഷേധക്കാര്‍ മലയുടെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചത് വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്.

ഈ പ്രക്ഷോഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലീസുകാരാണെന്ന ഒരു പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഷൈജുമോന്‍ എന്ന പോലീസുകാരന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം












Click it and Unblock the Notifications